JHL

JHL

കേരളം എങ്ങോട്ട്? മൊഗ്രാൽ ഫ്രണ്ട്‌സ് ക്ലബ്‌ ചർച്ച - സംവാദം സംഘടിപ്പിക്കുന്നു

മൊഗ്രാൽ :കേരള  പിറവിയുടെ  70ആം  വാർഷിക ആഘോഷത്തിന്റെ  ഭാഗമായി വിവിധ  പരിപാടികൾ  സംഘടിപ്പിക്കാൻ  മൊഗ്രാൽ ഫ്രണ്ട്‌സ് ക്ലബ്‌  പ്രവർത്തക സമിതി  യോഗം തീരുമാനിച്ചു. 
 
നവംബർ ഒന്നിന്  ഞായറാഴ്ച  രാത്രി  7 മണിക്ക്  കേരളം  എങ്ങോട്ട്  എന്ന  ശീർശകത്തിൽ  ചർച്ച  - സംവാദം  സംഘടിപ്പിക്കും. മദ്യം  ,മയക്കുമരുന്ന് ,കൊലപാതകം  തുടങ്ങിയവ വർദ്ദിച്ചു വരുന്ന  സാഹചര്യത്തിൽ കേരള  സർക്കാരിന്റെയും പോലീസിന്റെയും  തൂഫാൻ  പോലുള്ള  ശക്തമായ  നടപടിക്ക്  കൂടി  പിന്തുണ  നൽകുകയാണ് ഇതിലൂടെ  ലക്ഷ്യമിടുന്നത്. 
ചടങ്ങിൽ പ്രമുഖ  വ്യക്തികൾ  സംബന്ധിക്കും. 
ക്ലബ്‌  പ്രവർത്തക സമിതി  യോഗത്തിൽ പ്രസിഡന്റ്‌  സെഡ്. എ. മൊഗ്രാൽ  അധ്യക്ഷത  വഹിച്ചു. 
സെക്രട്ടറി  സിദ്ദിഖ്  പി എസ് സ്വാഗതവും  ട്രഷറർ  അഷ്‌റഫ്‌  കെ. വി. നന്ദിയും പറഞ്ഞു. 
എം  പി  അബ്ദുൽ ഖാദർ  താജ്ജുദ്ദീൻ  മൊഗ്രാൽ,  എം  എസ്. അബ്ദുള്ള കുഞ്ഞി,  എച്ച് എ  ഖാലിദ്,  എം  എസ്  അഷ്‌റഫ്‌, ഖലീൽ , ഖാദർ  കെ  എം, മുഹമ്മദ്  ഗുജിരി, നാസർ  സായ, ജബ്ബാർ  വിപി, നവാസ് 
സി  ഡി, അബൂബക്കർ സിദ്ദിഖ്  കെ വി തുടങ്ങിയവർ  സംബന്ധിച്ചു.

No comments