JHL

JHL

"എ​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ച​തും ഇ​നി​യും ഉ​ള്ളി​ൽ വേ​ദ​നി​പ്പി​ക്കു​ന്ന​തു​മാ​യ ഒ​രു തീ​രു​മാ​ന​മാ​ണ​ത്" വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സിയുടെ വൈകാരികമായ കുറിപ്പ്


ബ്യുണസ് എയർസ്: ഫൈ​ന​ൽ ക​ഴി​ഞ്ഞ് ഇ​ത്ര​യും നാ​ൾ ക​ഴി​ഞ്ഞി​ട്ടും, അ​തി​നെ​ക്കു​റി​ച്ച് ഒ​രു​പാ​ട് ആ​ലോ​ചി​ച്ച ശേ​ഷ​വും, ദേ​ശീ​യ ടീ​മി​ൽ​നി​ന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്ന് എ​ല്ലാ​വ​രോ​ടും പ​റ​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു…എ​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ച​തും ഇ​നി​യും ഉ​ള്ളി​ൽ വേ​ദ​നി​പ്പി​ക്കു​ന്ന​തു​മാ​യ ഒ​രു തീ​രു​മാ​ന​മാ​ണ​ത്. എ​ങ്കി​ലും ഇ​താ​ണ് കൃ​ത്യ​മാ​യ സ​മ​യ​മെ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്നു.

 ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ൽ ന​മ്മ​ൾ എ​ല്ലാം നേ​ടി​യ​പ്പോ​ൾ മാ​ത്ര​മ​ല്ല, അ​തി​നു മു​മ്പും ഞാ​ൻ എ​ന്റെ സ​ർ​വ​വും ന​ൽ​കി​യി​ട്ടേ​യു​ള്ളൂ. അ​ർ​ജ​ന്റീ​ന​യു​ടെ ഈ ​നീ​ല വ​ര​യ​ൻ ജ​ഴ്സി​യി​ൽ എ​പ്പോ​ഴും പോ​രാ​ടി, എ​ന്റെ എ​ല്ലാം സ​മ​ർ​പ്പി​ച്ചു. ഫു​ട്ബാ​ളി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം പ​ക​രാ​നും, അ​ർ​ജ​ന്റീ​ന​ക്കാ​ര​ൻ എ​ന്ന​തി​ൽ അ​ഭി​മാ​നം ന​ൽ​കാ​നും എ​പ്പോ​ഴും ശ്ര​മി​ച്ചി​രു​ന്നു. ഇ​നി അ​ധി​കം സ​മ​യ​മി​ല്ല, ചി​ല അ​ധ്യാ​യ​ങ്ങ​ൾ ഇ​വി​ടെ അ​വ​സാ​നി​ക്കു​ക​യാ​ണ്.

 എ​ന്നെ ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന ഒ​ന്നാ​ണി​ത്. ദേ​ശീ​യ ടീ​മി​ന്റെ ഭാ​ഗ​മാ​കാ​ൻ ഞാ​ൻ എ​പ്പോ​ഴും ആ​ഗ്ര​ഹി​ച്ചി​രു​ന്നു, ഇ​പ്പോ​ഴും ആ ​കു​പ്പാ​യം അ​തി​യാ​യി സ്നേ​ഹി​ക്കു​ന്നു. ഇ​നി​യും എ​ക്കാ​ല​വും സ്നേ​ഹി​ക്കു​ക​യും ചെ​യ്യും. എ​ന്റേ​തെ​ല്ലാം ഞാ​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഇ​നി സ​മ​ർ​പ്പി​ക്കാ​നാ​യി മ​റ്റൊ​ന്നു​മി​ല്ല. മാ​ത്ര​മ​ല്ല, ക​ളി​ക്കാ​ൻ അ​ർ​ഹ​രാ​യ ഒ​രു​പാ​ട് പ്ര​തി​ഭ​ക​ൾ ക​ട​ന്നു​വ​രു​ന്നു​ണ്ട്. അ​വ​ർ​ക്കു​ള്ള സ​മ​യ​മാ​ണി​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ട​യി​ലെ എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി. നി​ങ്ങ​ളെ മി​സ്സ് ചെ​യ്യും. ഇ​നി ഞാ​ൻ നി​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രി​ക്കും. എ​പ്പോ​ഴും പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​ക്കും, ന​ല്ല സ​മ​യ​ങ്ങ​ളി​ലും മോ​ശം സ​മ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ചും.

 ഈ ​മ​നോ​ഹ​ര​വും എ​ന്നാ​ൽ ബു​ദ്ധി​മു​ട്ടു നി​റ​ഞ്ഞ​തു​മാ​യ യാ​ത്ര​യി​ലു​ട​നീ​ളം എ​നി​ക്കൊ​പ്പം ഉ​ണ്ടാ​യ​തി​നും എ​പ്പോ​ഴും കൂ​ടെ നി​ന്ന​തി​നും എ​ന്റെ കു​ടും​ബ​ത്തി​ന് ന​ന്ദി. എ​ല്ലാ പ​രി​ശീ​ല​ക​ർ​ക്കും സ​ഹ​താ​ര​ങ്ങ​ൾ​ക്കും ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും ന​ന്ദി. ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ​ക​ളും നി​മി​ഷ​ങ്ങ​ളു​മാ​ണ് ഞാ​ൻ കൂ​ടെ​ക്കൂ​ട്ടു​ന്ന​ത്. എ​ന്നെ അ​ർ​ജ​ന്റീ​ന​ക്കാ​ര​നാ​ക്കി​യ ദൈ​വ​ത്തി​ന് ന​ന്ദി..വാ​മോ​സ് അ​ർ​ജ​ന്റീ​ന...’

ഈ ​കു​റി​പ്പ് ഞാ​ൻ എ​ഴു​തു​ന്ന​ത് ജൂ​ലൈ 21നാ​ണ്. ഫൈ​ന​ൽ ക​ഴി​ഞ്ഞ് ര​ണ്ടാം ദി​വ​സം. ഇ​പ്പോ​ൾ, എ​ന്റെ അ​ച്ഛ​ൻ വി​ട​വാ​ങ്ങി​യ​തി​നു ശേ​ഷം, എ​ന്റെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് മു​മ്പ​ത്തേ​ക്കാ​ൾ ബോ​ധ്യ​മു​ണ്ട്’.

No comments