JHL

JHL

കുമ്പളയിൽ യുവാവ് കിണറ്റിൽ ചാടി മരിച്ചു

കുമ്പള: കുമ്പളയിൽ യുവാവ് കിണറ്റിൽ ചാടി മരിച്ചു. കുമ്പള നാരായണമംഗലം രാജീവ് കോളനിക്ക് സമീപം പരേതനായ രാമപ്രസാദിന്റെ മകൻ വിവേക് ഷെട്ടി (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

 സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്ന അച്ഛൻ രാമപ്രസാദ് നേരത്തെ മരിച്ചിരുന്നു. ശേഷം ആശ്രിത നിയമനത്തിലൂടെ വിവേക് ഷെട്ടിക്ക് ലീഗൽ മെട്രോളജി വിഭാഗത്തിൽ ജോലി തരപ്പെട്ട് വരികയായിരുന്നുവത്രെ. ഒരാഴ്ചയായി വിവേക് ഷെട്ടി മാനസിക അസ്വസ്ഥത കാണിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ ഞായറാഴ്ച രാത്രിയോടെ ഇയാൾ വീട്ടിനടുത്തുള്ള കിണറിലേക്ക് എടുത്തുചാടുകയായിരുന്നുവെന്നും വിവേകിനെ രക്ഷപ്പെടുത്താൻ  സഹോദരൻ കൂടെ കിണറ്റിലേക്ക് ചാടി എന്നുമാണ് നാട്ടുകാർ പറയുന്നത്. എങ്കിലും വിവേകിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നീട് വിവേകിനെ പുറത്തെടുത്ത് കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുമ്പള പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. 

No comments