ഫസൽ റഹ്മാൻ കോളിയാട് അനുസ്മരണം
പരവനടുക്കം: വെൽഫെയർ പാർട്ടി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റ് ഫസൽ റഹ്മാൻ കോളിയാടിൻ്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ഉദുമ മണ്ഡലം വൈസ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി.എ യൂസുഫ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ എ ബദറുൽ മുനീർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രശേഖരൻ കുളങ്കര , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബുരാജ്, കെ.ടി നിയാസ്, നാരായണൻ നമ്പ്യാർ, അമ്പുഞ്ഞി തലക്ലായി, പി.കെ അബ്ദുല്ല, അസ്‌ലം മച്ചിനടുക്കം, ഹമീദ് കക്കണ്ടം എന്നിവർ സംസാരിച്ചു. മുഹമ്മദ് സബാഹ് സ്വാഗതവും എം.എച്ച് സാലിക് നന്ദിയും പറഞ്ഞു.
Post a Comment