JHL

JHL

കാത്തിരിപ്പിന് വിരാമം:നവകേരള കർമപദ്ധതി-അർദ്രം മിഷന്റെ ഭാഗമായി അരിക്കാടി പുതുതായി നിർമിച്ച കുടുംബ ആരോഗ്യ കേന്ദ്രം ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.

ആരിക്കാടി. കാത്തിരിപ്പിന് വിരാമമായി. കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം നീണ്ടു പോകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം നിലനിൽക്കെ നവകേരള കർമ്മ പദ്ധതി-ആർദ്രം മിഷന്റെ ഭാഗമായി ആരിക്കാടിയിൽ പുതുതായി നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ചടങ്ങിൽ മഞ്ചേശ്വരം എം എൽഎഎ,എകെ എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറാ യുസുഫ് സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: രാംദാസ് മുഖ്യാതിഥിയായി സംബന്ധിച്ചു. പരിപാടിയിൽ ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ- സാംസ്കാരിക- സംഘടനാ പ്രതിനിധികൾ, നാട്ടുകാർ, മുതലായവർ പങ്കെടുത്തു. 

പുതുതായി നിർമിച്ച കെട്ടിടത്തിൽ ഓപി, ലാബ്, കൺസൾട്ടേഷൻ റൂം പൊതുജനരോഗ്യം, പാലിയേറ്റീവ് , ഓഫീസ് മുതലായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 

നിലവിൽ ഒരു മെഡിക്കൽ ഓഫീസർ മാത്രമാണ് ആരോഗ്യ കേന്ദ്രത്തിലു ള്ളത്.ഒ പി സൗകര്യം വൈകീട്ട് ആറു മണി വരെയാക്കി ജനങ്ങൾക്ക് കിട്ടേണ്ട സേവനം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഒരു ഡോക്ടർ കൂടി അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറോട് ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശിച്ചു.



No comments