JHL

JHL

എഫ് എസ് ഇ ടി ഒ മഞ്ചേശ്വരം മേഖല കാൽ നട പ്രചാരണ ജാഥക്ക് പൈവളിഗെയിൽ തുടക്കമായി

പൈവളിഗെ :കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന  കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, സിവിൽ സർവീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാനുള്ള നീക്കം തടയുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയി ച്ച്
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യ പ്രസ്ഥാനമായ എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മേഖല കാൽ നട പ്രചരണ ജാഥയുടെ ഭാഗമായുള്ള മഞ്ചേശ്വരം മേഖല ജാഥക്ക് പൈവളിഗെയിൽ തുടക്കമായി.

 കെ എസ് ടി എ സംസ്ഥാന നിർവ്വാഹക സമിതിയംഗം കെ ഹരിദാസ് ക്യാപ്റ്റനും കെ ജി ഒ എ സംസ്ഥാന കമ്മിറ്റിയംഗം ഡി എൽ സുമ വൈസ് ക്യാപ്റ്റനും എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി.കെ വിനോദ് മാനേജറുമായ  മഞ്ചേശ്വരം മേഖലാ കാൽ നട പ്രചാരണ ജാഥകളുടെ ഉദ്ഘാടനം പൈവളിഗെയിൽ വെച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം സുമതി നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ അബ്ദുൾ റസാഖ് ചിപ്പാർ അദ്ധ്യക്ഷനായി. ജാഥാ ലീഡർ കെ.ഹരിദാസ്, മാനേജർ പി.കെ വിനോദ് ,കെ നാഗേഷ , എ വേണുഗോപാലൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ യു. ശ്യാം ഭട്ട് സ്വാഗതം പറഞ്ഞു. 
ജാഥ നാളെ രാവിലെ മഞ്ചേശ്വരം ബ്ലോക്ക് പരിസരത്ത് നിന്ന് ആരംഭിച്ച് ട്രഷറി ഓഫീസ് പരിസരം, ഹൊസങ്കടി, കൊടി ബയൽ, കൈക്കമ്പ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഉപ്പളയിൽ സമാപിക്കും.

No comments