കേരളോത്സവം; മന്ത്രി ചെർക്കളം അബ്ദുല്ലയുടെ സ്മരണാർത്ഥം ട്രോഫികൾ
കുമ്പള : കുമ്പളയിൽ ഞായറാഴ്ച സമാപിക്കുന്ന ബ്ലോക്ക് തല കേരളോത്സവം പരിപാടിയിൽ വിജയികളെ കാത്തിരിക്കുന്നത് മുൻമന്ത്രി ചെർക്കളം അബ്ദുല്ല സാഹിബിന്റെ സ്മരണാർത്ഥം ദുബായ് മലബാർ കലാസാംസ്കാരിക വേദി നൽകുന്ന ട്രോഫികൾ. ചാമ്പ്യന്മാർക്കും റണ്ണേഴ്സിനും ഉള്ള ട്രോഫികൾ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ സെക്രട്ടറിയുമായ അഷ്റഫ് കർളയുടെ സാന്നിധ്യത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് പ്രകാശനം ചെയ്തു.
ബി.എൻ മുഹമ്മദ് അലി. പ്രീതിരാജ്. രവീന്ദ്ര നാഥ്. മുഹമ്മദ് കുഞ്ഞി. അബ്ദുള്ള ബന്നംകുളം സത്താർ ആരിക്കാടി. ജംഷി മൊഗ്രാൽ, കേരള ജേണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറി സുരേന്ദ്രൻ ചീമേനി, കുമ്പള പ്രസ് ഫോറം പ്രസിഡൻറ് കെ.എം.എ സത്താർ സെക്രട്ടറി അബ്ദുല്ല കുമ്പള, അബ്ദുല്ലത്തീഫ് ഉളുവാർ, ലത്തീഫ് ജെ.എച്.എൽ, പുരുഷോത്തമ ഭട്ട്, അഷ്റഫ് സ്കൈലർ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment