JHL

JHL

ഇശൽ ഗ്രാമത്തിൽ 'സംഘടിപ്പിച്ച "കിനാ കിളി'-2 മാപ്പിളപ്പാട്ട് സന്ധ്യ ആസ്വാദകർക്ക് വേറിട്ട അനുഭവമായി


മൊഗ്രാൽ.കേട്ട് മടുത്ത മാപ്പിളപ്പാട്ടുകൾക്ക് പകരം വേറിട്ട രീതിയിൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് "കിനാക്കിളി''സംഘം. മൊഗ്രാൽ ഇശൽ ഗ്രാമം മോയിൻകുട്ടി വൈദ്യർ സ്മാരക ട്രസ്‌റ്റാണ് ഇതിനായി വേദിയൊരുക്കിയത്. മൊഗ്രാലിൻ്റെ ചരിത്രത്തിൽ തനിമയുടെ ഒരു സുവർണ്ണ അധ്യായം എഴുതിച്ചേർത്ത അവിസ്മരണീയ മുഹൂർത്തമായിരുന്നു മാപ്പിളപ്പാട്ട് സന്ധ്യ.പുതിയ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഈ ദൗത്യത്തിന് മുഖ്യ പങ്കുവഹിച്ചത് നൗഷാദ് കണ്ണൂരാണ്.മൺമറഞ്ഞ ഒട്ടേറെ കവികളുടെ, പുസ്തകത്താളുകളിൽ അടക്കപ്പെട്ടുപോയ മാപ്പിളപ്പാട്ടുകൾ വെളിച്ചത്തെത്തിച്ച മഹത്തായ ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്ത് പരിപാടിയെ മികച്ചതാക്കിയത്.  

കാസർകോടിൻ്റെ മണ്ണിൽ ജീവിച്ച് മറഞ്ഞുപോയ മഹാകവി ടി.ഉബൈദ്,എം.കെ. അഹമ്മദ് പള്ളിക്കര തുടങ്ങിയവരുടെ ഗാനങ്ങൾക്കൊപ്പം ഇശൽ ഗ്രാമത്തിലെ നിരവധി കവികളുടെ മാപ്പിളപ്പാട്ടുകൾകൂടി ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ പരിപാടിക്ക് സാധിച്ചു.
പ്രശസ്ത ഗായകൻ എം.എ. ഗഫൂർ അടക്കമുള്ള  ഗായകന്മാർ പുതുമയാർന്ന മാപ്പിളപ്പാട്ട് ഗാനങ്ങളെ തങ്ങളുടെ മധുരമായ ആലാപനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചപ്പോൾ,ഏറെ വൈകിയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു ഇശൽ ഗ്രാമത്തിലെ മാപ്പിളപ്പാട്ട് ആസ്വാദകർ. 

കലാകാരന്മാർക്കും, സംഘാടകർക്കും വേദിയിൽ നിന്നിറങ്ങാൻ പോലും മനസ്സനുവദിക്കാത്ത  ജനസാഗരത്തിന് ഒരിക്കൽ കൂടി ഇശൽ ഗ്രാമം സാക്ഷിയായി.
 പുസ്തകത്താളുകളിൽ കിടന്ന വരികളെ തേടിപ്പിടിച്ച്, പരിപാടിയുടെ എല്ലാ തലങ്ങളിലും ഉത്തരവാദിത്തത്തോടെ കൃത്യം നിർവഹിച്ച, 'ഉമ്മാനെ ആരും കരയിക്കരുത്' എന്ന ഗാനത്തിൻ്റെ രചയിതാവ് കൂടിയായ ഹമീദ് കോളിയടുക്കം പരിപാടിയുടെ ശ്രദ്ധ കേന്ദ്രമായിരുന്നു. ഹൃദയത്തിൽ സൂക്ഷിക്കാനുള്ള നല്ല ഓർമ്മകളാണ് ഹമീദ് കോളിയടുക്കം ഇശൽ ഗ്രാമത്തിന് സമർപ്പിച്ചത്. പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു.

 കിനാക്കിളി-2 ഇശൽ സന്ധ്യ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉത്‌ഘാടനം ചെയ്തു.സി എച്ച് കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയായി സംബന്ധിച്ചു.ഇശൽ ഗ്രാമം ട്രസ്റ്റ് ചെയർമാൻ ബഷീർ അഹമ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ എം മുഹമ്മദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ ടി എ ശാഫി ഉത്തരദേശം, കാസർഗോഡ് സാഹിത്യവേദി പ്രസിഡന്റ് എ എസ് മുഹമ്മദ് കുഞ്ഞി, ഇശൽ ഗ്രാമം ട്രസ്റ്റ് ട്രഷറർ ഹമീദ്  സ്പിക്, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ, ഫ്രണ്ട്സ് ക്ലബ് പ്രസിഡണ്ട് എം പി അബ്ദുൽഖാദർ,ടി എം ശുഹൈബ്,സുബൈർ പള്ളിക്കാൽ കെ വാർത്ത,സെഡ് എ മൊഗ്രാൽ,പി എ ആസിഫ്,എം മാഹിൻ മാസ്റ്റർ.പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,ടി കെ അൻവർ,റിയാസ് കരീം തുടങ്ങിയ കലാ-സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ= ജീവകാരുണ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.ഹമീദ് കോളിയടുക്കം നന്ദി പറഞ്ഞു.



No comments