മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്ബ് റഹ്മത്ത് നഗർ ക്ലബ്ബിന്റെ ഉദ്ഘാടനം എ കെ എം അഷ്റഫ് എംഎൽഎ നിർവഹിച്ചു
മൊഗ്രാൽ: 2007 ആരംഭിച്ച എഫ്സിആർ ക്ലബ്ബിൻറെ ഉദ്ഘാടനം മഞ്ചേശ്വരം എംഎൽഎ, എ കെ എം അഷ്റഫ് നിർവഹിച്ചു. പുതുതലമുറ ലഹരിക്ക് അടിമയാകുമ്പോൾ അതിനെതിരെ ക്ലബ്ബിൻറെ പ്രവർത്തനം മാതൃകയാണെന്ന് എ കെ എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.ക്ലബ്ബ് പ്രസിഡണ്ട് മൻസൂർ ഇലാഹി അധ്യക്ഷത വഹിച്ചു.കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, വാർഡ് മെമ്പർ സി എം മുഹമ്മദ്, മാഹിൻ മാസ്റ്റർ, ആസിഫ് ഇക്ബാൽ എന്നിവർ മുഖ്യ അതിഥിയായി. ഇർഷാദ് മൊഗ്രാൽ,ജലീൽ, ഫയാസ് മൊഗ്രാൽ, ഫുവാസ് ഇലവൻ,ഷഫീദ് കെഎം, ജൗഹർ, ആഷ് മൊഗ്രാൽ, മുനീർ ഔട്ട്ഷിനെ, അർഫാദ് മൊഗ്രാൽ, ഫറാസ് കോഹിനൂർ, സിയാദ്,നിയാസ്, അഫ്സൽ എന്നിവർ സംബന്ധിച്ചു. ക്ലബ്ബ് ജനറൽ സെക്രട്ടറി ഇംതിയാസ് സ്വാഗതം പറഞ്ഞു. ട്രഷറർ സവാദ് കെപി നന്ദി പറഞ്ഞു.
Post a Comment