JHL

JHL

ദേശീയപാതാവികസനം ; വീട്ടിലേക്കുള്ള വഴി ഇല്ലാതാക്കിയതിനെത്തുടർന്ന് പ്രതിഷേധവുമായി ഷിറിയയിലെ കുടുംബം

 

കുമ്പള : ദേശീയപാതാവികസനം വീട്ടിലേക്കുള്ള വഴി ഇല്ലാതാക്കിയതിനെത്തുടർന്ന് പ്രതിഷേധവുമായി കുടുംബം. ഷിറിയയിലെ സിയാദും രോഗിയായ പിതാവ് മുഹമ്മദുൾപ്പെടെയുള്ള കുടുംബാംഗങ്ങളും സമരവുമായി രംഗത്തെത്തി. ദേശീയപാത നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസി)യുടെ പെർവാഡ് ഓഫീസിനു മുന്നിലാണ് വ്യാഴാഴ്ച സമരത്തിനു പ്ലക്കാർഡുകളുമായി കുടുംബാംഗങ്ങൾ വന്നെത്തിയത്.കളക്ടർക്കും യുഎൽസിസി അധികൃതർക്കും പഞ്ചായത്തധികൃതർക്കും പരാതി നൽകിയിട്ടും നടപടികളുണ്ടാകാത്തതിനെത്തുടർന്നാണ് പ്രതിഷേധം. ഷിറിയയിൽ ഇവരുടെ വീടിനു മുന്നിലൂടെ ഷിറിയ കടവിലേക്ക് പഞ്ചായത്ത് റോഡുണ്ടായതാണ്.

No comments