JHL

JHL

സർക്കാറിന്റെ തീരദേശ ഹൈവേ കടലാസിൽ ഓതുങ്ങുന്നു: തുടങ്ങിവെച്ച ചർച്ചകളും, യോഗങ്ങളും വെറുതെയായി.

കാസർഗോഡ്: തീരദേശ മേഖലയിലെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകാൻ സർക്കാർ ആവിഷ്കരിച്ച തീരദേശ ഹൈവേ പദ്ധതി ചർച്ചകളിലും, യോഗങ്ങളിലും ഒതുങ്ങി.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് തീരദേശ ഹൈവേ പദ്ധതിയെ കുറിച്ച് ചർച്ചകൾക്കും, യോഗങ്ങൾക്കും തുടക്കമിട്ടത്. കാസർഗോഡ് ജില്ലയിൽ ജില്ലയുടെ ചുമതല കൂടി വഹിച്ചിരുന്ന റവന്യൂ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു തീരദേശ മേഖലകളിൽ വികസന സമിതി യോഗങ്ങൾ ചേർന്ന് ചർച്ചചെയ്തത്. തീരദേശ ഹൈവേ വരുന്നതുമായി ബന്ധപ്പെട്ട് തീരദേശ ജനതയുടെ ആശങ്ക അകറ്റുകയായിരുന്നു യോഗങ്ങളുടെ ലക്ഷ്യം. ഭൂമി ഏറ്റെടുക്കലിൽ ഉണ്ടാകുന്ന ആശങ്കകളും,ബദൽ നിർദ്ദേശങ്ങളും വരെ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ തുടർ പ്രവർത്തനങ്ങൾ കടലാസിലൊതുങ്ങി.

  57 കിലോമീറ്ററാണ് തീരദേശ ഹൈവേയുടെ ജില്ലയിലെ ദൈർഘ്യം.11 കിലോമീറ്റർ സംസ്ഥാന പാതയുടെയും 16 കിലോമീറ്റർ ദേശീയപാതയുടെയും ഭാഗമായാണ് തീരദേശ ഹൈവേ കടന്നുപോകുന്നതെന്നുമാണ് സർക്കാർ അറിയിച്ചിരുന്നത്. ഇതിനായി പഠനവും നടത്തി സർക്കാറിന് സമർപ്പിച്ചിരുന്നു.2021- ഓടെ തീരദേശ ഹൈവേ യാഥാർത്ഥ്യമാക്കുമെന്നാണ് പറഞ്ഞിരുന്നത്.

 സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് ഉതകുന്നതായിരുന്നു പദ്ധതിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.കിഫ്‌ബിയുടെ സഹായത്തോടെയായിരുന്നു പദ്ധതിയുടെ നിർമ്മാണം.പദ്ധതി നിർത്തിവച്ചതിനെ കുറിച്ച് സംസ്ഥാന സർക്കാരിന് ഇപ്പോൾ മിണ്ടാട്ടവുമില്ല.

No comments