JHL

JHL

കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്ററിന് പുതിയ നേതൃത്വം; മാപ്പിള കലകളുടെ ഉന്നമനത്തിന് നവ പദ്ധതികൾ ആവിഷ്കരിക്കും


മൊഗ്രാൽ : മാപ്പിള കലകളുടെ ഉന്നമനത്തിനും വളർന്ന് വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ നവ പദ്ധതികൾ ആവിഷ്കരിക്കാൻ കേരള മാപ്പിള കലാ അക്കാദമി ( KMKA) മൊഗ്രാൽ ചാപ്റ്റർ ജനറൽബോഡി യോഗം തീരുമാനിച്ചു.
മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ മൊഗ്രാൽ ഹെറിറ്റേജ് വില്ലയിൽ ചേർന്ന  ജനറൽബോഡി യോഗം ജില്ലാ വൈസ് പ്രസിഡന്റ് എം മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സെഡ് എ മൊഗ്രാൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി.കെ അൻവർ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ ഓർഗനൈസിങ് സെക്രട്ടറി യൂസഫ് കട്ടത്തടുക്ക, ഹമീദ് സ്പിക്, മൂസാ ബാസിത്, അബ്ദുൽ സമദ് മദനി പ്രസംഗിച്ചു. കെ എം കെ എ അംഗങ്ങൾ മധുരം കിനിയുന്ന  ഗാനങ്ങൾ ആലപിച്ച് ജനറൽബോഡിക്ക് മാറ്റ്‌കൂട്ടി. എം എ നജീബ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ
പ്രസിഡണ്ട്: എം മാഹിൻ മാസ്റ്റർ 
ജന.സെക്രട്ടറി: ടി കെ അൻവർ
ട്രഷറർ : നാസർ മൊഗ്രാൽ 

വൈസ് പ്രസിഡണ്ട് 
1.എ പി ശംസുദ്ദീൻ
2.എം എച്ച് അബ്ദുൽ ഖാദർ
3.ടി എം ഷുഹൈബ്
4.മുഹമ്മദ് അബ്കോ
5.ഹമീദ് പെർവാഡ്

ജോയിന്റ് സെക്രട്ടറി 
1.എം ജി അബ്ദുൽ റഹ്മാൻ
2.താജുദ്ദീൻ എം
3.നൂഹ് കെ കെ
4.ജലാൽ ടി എ
5.ഇസ്മായിൽ മൂസ

No comments