ജീവിതശൈലി രോഗങ്ങളുടെ വർദ്ധനവ് സംസ്ഥാനത്ത് മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകളുടെ എണ്ണം ക്രമാതീതമായി വളരാൻ കാരണമാകുന്നു -ഡോ:സലാഹുദ്ദീൻ
മൊഗ്രാൽ: വ്യായാമത്തിന്റെ കുറവ് മൂലം ജീവിതശൈലി രോഗങ്ങൾ കൂടുന്നത് സംസ്ഥാനത്ത് ചെറുതും, വലുതുമായ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകുന്നുവെന്നും ഇത് വഴി ആതുര സേവന രംഗം വലിയ വ്യവസായ മേഖലയായി മാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും മെക്-7' വ്യായാമ കൂട്ടായ്മയുടെ ഫൗണ്ടറും, ക്യാപ്റ്റനുമായ ഡോ. സലാഹുദ്ദീൻ അഭിപ്രായപ്പെട്ടു. മൊഗ്രാലിൽ കാസറഗോഡ് മേഖലാ സംഗമം-2 വിന്റെ ഒന്നാം വാർഷികാഘോഷ മെഗാ സംഗമത്തിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം എംഎൽഎ
എ കെ എം അഷ്റഫ് സംഗമം ഉദ്ഘാടനം ചെയ്തു.
പണ്ടുകാലത്ത് ബസുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ തെരുവോരങ്ങളിൽ വ്യാപാരസ്ഥാപനങ്ങളുടെയും, ജ്വല്ലറികളുടെയും, സിനിമാ പരസ്യങ്ങളുടെയും ബോർഡുകളാണ് കണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് മൊത്തം മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകളുടെ ബോർഡാണ് കാണുന്നതെന്നും ഇത് മനുഷ്യരിലുള്ള രോഗവ്യാപ്തി വർദ്ധിച്ചു വരുന്നതിന്റെ തെളിവാണെന്നും അഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു.
മൊഗ്രാൽ,കുമ്പള, പള്ളിക്കര,പട്ട്ള യൂണിറ്റുകളിൽ നിന്നായി 350-ഓളം അംഗങ്ങൾ മെഗാ സംഗമത്തിൽ പങ്കെടുത്തു.
രാവിലെ 6.30ന് ഫൗണ്ടർ ഡോ: സലാഹുദ്ദീൻ പതാക ഉയർത്തി. തുടർന്ന് പ്രഭാത വ്യായാമത്തിന് അദ്ദേഹം നേതൃത്വം നൽകി. മെക്-7 ഏരിയ കോഡിനേറ്റർ ടി കെ ജാഫർ ആരോഗ്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘാടകസമിതി ചെയർമാൻ സത്താർ ആരിക്കാടി അധ്യക്ഷത വഹിച്ചു.മെക്-7' മൊഗ്രാൽ കോഡിനേറ്റർ എം മാഹിൻ മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ റിയാസ് കരീം സ്വാഗതം പറഞ്ഞു.
ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ:അബ്ദുൽ ഖാദർ മോട്ടിവേഷൻ ക്ലാസ് കൈകാര്യം ചെയ്തു. മെക് 7 നോർത്ത് സോൺ കോഡിനേറ്റർ ഡോ.ഇസ്മായിൽ മുജദ്ദിദി,പ്രസീന സുരേഷ്, മെക്- 7 ചീഫ് കോഡിനേറ്റർ മുസ്തഫ പെരുവള്ളൂർ, നാസർ മൊഗ്രാൽ,ടി എ.ഷാഫി, മെക് 7 പ്രതിനിധികളായ അബ്ദുസ്സലാം വി വി, എൻ.എ മുനീർ തൃക്കരിപ്പൂർ,സംഘാടക സമിതി ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്, അബ്ദുല്ല കുഞ്ഞി ഖന്ന, കൃഷ്ണ കുമ്പള,എ എം സിദ്ദീഖ് റഹ്മാൻ,ബിഎൻ മുഹമ്മദലി,സിദ്ധീഖ് അലി മൊഗ്രാൽ,ടി.എം ശുഹൈബ്,പി എ ആസിഫ്, എം.പി അബ്ദുൽ ഖാദർ, സെഡ് എ മൊഗ്രാൽ, സുൽഫിക്കറലി പള്ളിക്കര, സുൽത്താൻ മഹമൂദ് പട്ള, മുഹമ്മദ് അബ്കോ, അറബി കുമ്പള, മുഹമ്മദ് കുഞ്ഞി തൊട്ടി, ടി എ ജലാൽ, മുഹമ്മദ് കുഞ്ഞി ടൈൽസ്, എം ജി എ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിക്ക് സംഘാടക സമിതി സബ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി കെ അൻവർ നന്ദി പറഞ്ഞു.

Post a Comment