JHL

JHL

പരാജയ ഭീതിയിൽ എതിരാളികൾ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ബാനറുകളും, പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതായി പോലീസിൽ പരാതി

കുമ്പള.ജന സ്വീകാര്യത വർദ്ധിച്ചു വരുന്നതിലും, പരാജയ ഭീതിയിലും കുമ്പള ഗ്രാമപഞ്ചായത്ത് റെയിൽവേ സ്റ്റേഷൻ പതിനെട്ടാം വാർഡിൽ എതിരാളികൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സമീറാ- റിയാസിന്റെ ബാനറുകളും, പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതായി കുമ്പള പോലീസിൽ പരാതി.

 സ്വകാര്യ വ്യക്തികളുടെ  മതിലുകളിൽ അവരുടെ സമ്മതത്തോടെ സ്ഥാപിച്ച ബാനറുകളും, പോസ്റ്ററുകളുമാണ് രാത്രിയുടെ മറവിൽ  നശിപ്പിക്കുന്നത്.ഇത് ജനാധിപത്യ രീതിയിലും, ചിട്ടയോടെയും, സുതാര്യവുമായും വാർഡിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേ ർപ്പെടുന്നതിൽ  തടസ്സമാവുന്നുവെന്ന് കാണിച്ചാണ് സ്ഥാനാർത്ഥിയുടെ ഭർത്താവ് റിയാസ് കരീം കുമ്പള പോലീസിൽ പരാതി നൽകിയത്.

 കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ റിയാസ് കരീം സീറ്റ് വിഭജന കാര്യത്തിൽ മുസ്ലിം ലീഗുമായി ഉടക്കി ഭാര്യ സമീറാ-റിയാസിനെ മുസ്ലിം ലീഗ്  സ്ഥാനാർത്ഥിക്കെതിരെ മത്സരരംഗത്തിറക്കുകയായിരുന്നു.കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് ടിക്കറ്റിൽ സമീറാ- റിയാസ് ഇവിടെ നിന്ന് (ഓൾഡ് ബത്തേരി) ബിജെപിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. യുഡിഎഫിനെതിരെ മത്സരരംഗത്ത് ഉറച്ചു നിന്നതിനാൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് റിയാസ് കരീമിനെ കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

 റെയിൽവേ സ്റ്റേഷൻ വാർഡിൽ അടിവേരുള്ള ഇടതുമുന്നണി സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സമീറാ- റിയാസിന് പിന്തുണ നൽകിയിരുന്നു. മാത്രവുമല്ല വാർഡിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ തന്നെ സമീറാ-റിയാസിന് വേണ്ടി രംഗത്തിറങ്ങി പ്രവർത്തിക്കുന്നതിൽ വിളറിപൂണ്ടാണ് ബാനറുകളും, പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതെന്ന് റിയാസ് കരീം ആരോപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ഇനി നാല് ദിവസം മാത്രം അവശേഷിക്കെ റെയിൽവേ സ്റ്റേഷൻ വാർഡിൽ ഇഞ്ചോടിഞ്ച്  പോരാട്ടമാണ് നടക്കുന്നത്.നിർണായക ശക്തിയായി എസ്ഡിപിഐയും, ബിജെപിയും വാർഡിൽ സജീവമായി രംഗത്തുണ്ട്.

No comments