JHL

JHL

കലോത്സവ നഗരി: സംഘാടകർക്ക് ചൂട് ഏൽക്കാതിരിക്കാൻ തൊപ്പികൾ വിതരണം ചെയ്ത് മൊഗ്രാൽ ദേശീയവേദി


മൊഗ്രാൽ(www.truenewsmalayalam.com) : 64-മത് കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇന്നലെ ആരംഭിച്ചതോടെ പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതിയുമായി കൈകോർത്ത് നാട്ടുകാരും, സന്നദ്ധ സംഘടനകളും.

 ഡിസംബർ 29,30,31 തീയതികളിലായാണ് മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കലോത്സവം നടക്കുന്നത്.

 മൊഗ്രാൽ ദേശീയവേദി 500 കിലോ അരിയുടെ 25,000 രൂപയും, 30 ട്രോഫികളും നൽകിയതിന് പിന്നാലെ ഇന്നലെ സംഘാടകർക്ക് ചൂട് ഏൽക്കാതിരിക്കാൻ 500-ഓളം തൊപ്പികളും വിതരണം ചെയ്തു.

 ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ സംഘാടക സമിതി അംഗം എം മാഹിൻ മാസ്റ്റർക്ക് തൊപ്പികൾ കൈമാറി.
ചടങ്ങിൽ ദേശീയവേദി ഭാരവാഹികൾ,ഗൾഫ് പ്രതിനിധികൾ, കലോത്സവ സംഘാടക സമിതി അംഗങ്ങൾ, പിടിഎ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.


No comments