ഉദുമ ഗ്രാമപഞ്ചായത്തിൽ യുഡി.എഫ് പ്രസിഡന്‍റ് സ്ഥാനാർഥിയുടെ വോട്ട് അസാധുവായതോടെ എൽ.ഡി.എഫിന് അപ്രതീക്ഷിത ഭരണം; പ്രസിഡന്‍റ് സ്ഥാനാർഥി ചന്ദ്രൻ നാലാംവാതുക്കലിന് പറ്റിയ പിഴവാണ് യുഡി.എഫിന് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയത്
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്തിൽ യുഡി.എഫ് പ്രസിഡന്‍റ് സ്ഥാനാർഥിയുടെ വോട്ട് അസാധുവായതോടെ എൽ.ഡി.എഫിന് അപ്രതീക്ഷിത ഭരണം. എൽ.ഡി.എഫിലെ ടി.വി. രാജേന്ദ്രൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് സ്ഥാനാർഥി ചന്ദ്രൻ നാലാംവാതുക്കലിന് പറ്റിയ പിഴവാണ് യുഡി.എഫിന് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയത്.
ഉദുമ പഞ്ചായത്തിൽ യു.ഡി.എഫിന് 12 അംഗങ്ങളും എൽ.ഡി.എഫിന് 11 അംഗങ്ങളുമാണുള്ളത്. എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥിയായ ചന്ദ്രൻ നാലാംവാതുക്കൽ ബാലറ്റ് പേപ്പറിൽ ഒപ്പിടാൻ മറന്നതോടെ വോട്ട് അസാധുവായി. വോട്ട് തുല്യമായതോടെ നറുക്കെടുപ്പ് നടക്കുകയും എൽ.ഡി.എഫ് സ്ഥാനാർഥി വിജയിക്കുകയുമായിരുന്നു.
ജനപ്രാതിനിധ്യ നിയമപ്രകാരം ആറു മാസത്തിന് ശേഷം അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എൽ.ഡി.എഫ് പ്രസിഡന്‍റിനെ പുറത്താക്കിയാൽ മാത്രമേ യു.ഡി.എഫിന് അധികാരം പിടിക്കാൻ സാധിക്കൂ. ഉദുമയിലെ അപ്രതീക്ഷിത വിജയത്തിൽ എൽ.ഡി.എഫ് ക്യാമ്പ് ആഹ്ലാദത്തിലാണ്.

.jpeg)
Post a Comment