JHL

JHL

കക്കളം കുന്ന് വാർഡിൽ മത്സരം ശക്തമാകുന്നു; പഞ്ചായത്ത് ഭരണ വിരുദ്ധ വികാരം എസ്.ഡി.പി.ഐ ക്ക് അനുകൂലമാകുമോ?


കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്തിലെ മൂന്നാം വാർഡായ കക്കളം കുന്നിൽ മത്സരം ശക്തമാകുന്നു. മുസ്ലിം ലീഗിന്റെ മണ്ഡലം സെക്രട്ടറി എകെ ആരിഫ് മത്സരിക്കുന്ന വാർഡിൽ SDPI കുമ്പള പഞ്ചായത്ത് പ്രസിഡന്റ്‌ നാസർ ബംബ്രാണയാണ് എതിർ സ്ഥനാർഥി. 

വാർഡിൽ എൽഡിഎഫും  ബിജെപി യും മത്സര രംഗത്തുണ്ടെങ്കിലും മുസ്ലിം ലീഗും SDPI തമ്മിലായിരിക്കും പോരാട്ടമെന്നാണ് നിലവിലെ വിലയിരുത്തൽ. 

പതിറ്റാണ്ടുകളായി മുസ്ലിം ലീഗിന്റെ കയ്യിൽ ഉള്ള വാർഡിൽ വികസന മുരടിപ്പ് നേരിടുന്നതും കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയിൽ പ്രസിഡന്റ് പദവി കിട്ടിയിട്ടും വാർഡിലേക്ക് വേണ്ട പരിഗണന നൽകിയിട്ടില്ല എന്നതും വോട്ടർമാർക്കിടയിൽ പരാതി ഉയർന്നിരുന്നു. 

കടുത്ത ഭരണ വിരുദ്ധ വികാരവും അഴിമതി വിവാദങ്ങളും വാർഡിൽ മുസ്ലിം ലീഗിന് തിരിച്ചടിയാകുമെന്നും SDPI സ്ഥാനാർത്തി ചെറിയ വോട്ടുകൾക്ക് ജയിച്ചു കയറുമെന്നും വോട്ടർമാർക്കിടയിൽ ചർച്ചയുണ്ട്. 

മൂന്നാം വാർഡിൽ ശക്തമായ മത്സരം നടക്കുന്നതിനാൽ പ്രവചനം തന്നെ സാധ്യമല്ലന്നും SDPI സ്ഥാനാർത്തി അട്ടിമറി വിജയം നേടിയാൽ പഞ്ചായത്തിലെ അഴിമതികൾക്ക് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 

പഞ്ചായത്തിലെ മിക്ക വാർഡുകളിലും വാശിയേറിയ മത്സരങ്ങൾ നടക്കുമ്പോൾ കക്കളം കുന്ന് വാർഡിലെ മത്സരത്തിൽ എ കെ ആരിഫിനു ജയിച്ചു കയറാൻ എളുപ്പയിരിക്കില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.


No comments