JHL

JHL

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; കുമ്പള ഗ്രാമപഞ്ചായത്തിൽ കുട തരംഗമാകുന്നു


കുമ്പള(www.truenewsmalayalam.com) : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കുമ്പള ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് 'കുട' ചിഹ്നത്തോട് അതിയായ പ്രിയം.

 ആകെയുള്ള 24 വാർഡുകളിൽ 13 വാർഡുകളിലാണ്  കുട ചിഹ്നത്തിൽ സ്വതന്ത്രർ മത്സരിക്കുന്നത്. യുഡിഎഫിന് മേൽക്കോയ്മ ഉള്ള പഞ്ചായത്തിൽ മുസ്ലിംലീഗിന്റെ ചിഹ്നമായ ഏണി അടയാളത്തിൽ 14 പേരും കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി അടയാളത്തിൽ എട്ടുപേരും മത്സരിക്കുമ്പോഴാണ് കുമ്പള വികസന മുന്നണി കുട പൊതു ചിഹ്നമായി എടുത്തു പതിമൂന്നിടങ്ങളിൽ മത്സരിക്കുന്നത്. 

ചില വാർഡുകളിൽ ഇരു മുന്നണികളിലെ സ്ഥാനാർത്ഥികളോടും ഏറ്റുമുട്ടുമ്പോൾ മറ്റുചില വാർടുകളിൽ  മുന്നോടിയോടൊപ്പമാണ് മത്സരിക്കുന്നത്.

 ഇരുമുന്നണികൾക്കും ബിജെപിക്കും ശക്തമായ വെല്ലുവിളി ഉയർത്തുന്ന 'കുട' സ്വതന്ത്രന്മാർ  8-10 സീറ്റുകളിൽ ജയിച്ചു കയറും എന്നാണ് അവകാശപ്പെടുന്നത്. അത് യാഥാർത്ഥ്യമായാൽ ഭരണകക്ഷിയായ യുഡിഎഫിന് പഞ്ചായത്ത് ഭരണം നിലനിർത്താൻ ഇവരെ ആശ്രയിക്കേണ്ടി വരും.


No comments