JHL

JHL

കെ.എം.കെ.എ മൊഗ്രാൽ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനവും പാട്ട്കൂട്ടവും മാപ്പിളകലയുടെ വർണാഭമായ പൈതൃകത്തിലേക്ക് ഒരു യാത്രയായി


മൊഗ്രാൽ(www.truenewsmalayalam.com) : കേരള മാപ്പിള കലാ അക്കാദമി (KMKA) മൊഗ്രാൽ ചാപ്റ്ററിന്റെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും പാട്ട്കൂട്ടവും കലാപ്രേമികളുടെ തിങ്ങി നിറഞ്ഞ സാന്നിധ്യത്തിൽ  അരങ്ങേറി.

മൊഗ്രാൽ ലീഗാഫീസിന് സമീപമുള്ള ഹെറിറ്റേജ് വില്ലയിൽ ഒരുക്കിയ വേദി മാപ്പിളകലയുടെ വർണാഭമായ പൈതൃകത്തിലേക്ക് ഒരു യാത്രയായി.

സംസ്ഥാന ചീഫ് കോർഡിനേറ്റർ മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് എം. മാഹിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി സി.എ അഹമ്മദ് കബീർ മുഖ്യപ്രഭാഷണം നടത്തി.ചാപ്റ്റർ ജന. സെക്രട്ടറി ടി.കെ അൻവർ സ്വാഗതം പറഞ്ഞു.

ഹമീദ് സ്പിക്, സെഡ്.എ മൊഗ്രാൽ, ടി.എം ശുഹൈബ്,സത്താർ ആരിക്കാടി,കെ.എം മുഹമ്മദ്‌,യൂസഫ് കട്ടത്തടുക്ക,അബ്ദുല്ല കുഞ്ഞി ഖന്ന,എ.പി ഷംസുദ്ദീൻ,ബിനി ടീച്ചർ, സുഷ്മിത ടീച്ചർ പ്രസംഗിച്ചു.

ഇരവിന്റെ നിശ്ശബ്ദതയെ തുഴഞ്ഞുണർത്തി മൊഗ്രാലിലെ കലാകാരന്മാരും ചാപ്റ്റർ അംഗങ്ങളും ചേർന്ന് അവതരിപ്പിച്ച പാട്ട്കൂട്ടം പ്രേക്ഷകരെ സംഗീതലഹരിയിലാഴ്ത്തി.

പാരമ്പര്യത്തിന്റെ കാൽപ്പാടുകൾ മനോഹരമായി പുനരവതരിപ്പിച്ച് കൊണ്ട് ഷാഫി പെർവാഡ് & സംഘം അവതരിപ്പിച്ച കോൽക്കളി പ്രദർശനവും യൂസഫ് കട്ടത്തടുക്ക നേതൃത്വം നൽകിയ കൈമുട്ട് പാട്ടും തിങ്ങിനിറഞ്ഞ സദസ്സിനെ ആവേശഭരിതരാക്കി. 

സബ്ജില്ലാ മത്സരത്തിലെ മിമിക്രി വിജയി റാസി അവതരിപ്പിച്ച ശബ്ദാനുകരണം മികച്ചതായി.

കുമ്പള സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ ഇശൽ പ്രതിഭകളായ മുഹമ്മദ് അഹ്ദാഫ്, അമീനുൽ മഹ്‌റൂഫ് ഹൃദയഹാരിയായ ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ചെറുപ്രതിഭ മുഹമ്മദ് ഇബ്രാഹിം സഹൽ എന്നിവരെ വേദിയിൽ ഉപഹാരം നൽകി അനുമോദിച്ചു. ഇവർ പാടി അവതരിപ്പിച്ച ഗാനങ്ങൾ ചടങ്ങിന് കൂടുതൽ ചാരുത പകർന്നു.

മുഹമ്മദ്‌ അബ്കോ, ഹമീദ് പെർവാഡ്, എം.ജി. എ റഹ്മാൻ, നൂഹ് കെ.കെ, ഇസ്മയിൽ മൂസ, ടി.എ ജലാൽ, താജുദ്ദീൻ എം, മുഹമ്മദ്‌ സ്മാർട്ട്‌, എം.എ അബ്ദുൽ റഹ്മാൻ, നൗഷാദ് മലബാർ, എം.എ  മൂസ, അബ്ദുസമദ് മദനി, അഷറഫ് പെർവാഡ്, എം.പി.എ ഖാദർ,ബി.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഹിൽറ്റോപ്പ്,ഖാലിദ് മൊഗ്രാൽ, ടി.എം ഫൈസ്, മിദ്ലജ് നാങ്കി, എസ്.കെ സലീം തുടങ്ങിയവർ നേതൃത്വം നൽകി.

കെ എം കെ എ മൊഗ്രാൽ ചാപ്റ്ററിന്റെ  പ്രവർത്തനങ്ങൾക്ക് ഒരു മനോഹര തുടക്കമായിരുന്നു ഈ കലാസന്ധ്യ.


No comments