JHL

JHL

ജില്ലാ കലോത്സവം ഗ്രീൻ പ്രോട്ടോക്കോളിൽ; യോഗം ചേർന്നു


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഈ മാസം 29,30,31 തീയതികളിലായി നടക്കുന്ന ജില്ലാ കലോത്സവത്തിൽ ഗ്രീൻ പ്രോട്ടോകോൾ  കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശുചിത്വ മിഷൻ, പഞ്ചായത്ത് ഓഫീസർമാർ, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന  ഒരു അടിയന്തിര യോഗം മൊഗ്രാൽ സ്കൂളിൽ വച്ച് നടന്നു.

ജില്ലാ കലോത്സവത്തിലെ എല്ലാ കമ്മിറ്റികളും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം പ്രവർത്തിക്കേണ്ടതെന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ ജയൻ അഭ്യർത്ഥിച്ചു. യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യമുക്ത നവ കേരള ജില്ലാ കോഡിനേറ്റർ കൃഷ്ണ,ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് എന്നിവർ കലോത്സ നഗരിയിൽ പാലിക്കേണ്ട ഹരിത ചട്ടങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.

ജില്ലാ കലോത്സവ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാൻ അർഷാദ് തവക്കൽ അധ്യക്ഷത വഹിച്ചു.
 ചടങ്ങിൽ ഹിന്ദി അധ്യാപക മഞ്ച് കാസർഗോഡ് ജില്ലാ പ്രസിഡൻറ് സജിത്ത് ബാബു സ്വാഗതം പറഞ്ഞു.
ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന ആക്ടിങ് സെക്രട്ടറി ഷൈനി ടീച്ചർ, ഹെഡ്മാസ്റ്റർ ജെ ജയറാം, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിനി ടീച്ചർ, പിടിഎ വൈസ് പ്രസിഡൻറ് റിയാസ് കരീം, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ എന്നിവർ സംസാരിച്ചു.
ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന ജോയിൻ സെക്രട്ടറി മുരളീധരൻ മാഷ് നന്ദി പറഞ്ഞു.

ജില്ലാ കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ റൈഹാന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച ചടങ്ങിൽ കമ്മിറ്റി പ്രവർത്തനങ്ങളുടെ ആസൂത്രണവും, അവലോകനവും ചർച്ചയിലൂടെ ക്രോഡീകരിച്ചു.
ഗ്രീൻ വളണ്ടിയർമാർക്കുള്ള ടീഷർട്ട് ലത്തീഫ് തവക്കൽ(ചായ്ക്കഥ) കമ്മിറ്റിക്ക് കൈമാറി.


No comments