JHL

JHL

മഹാത്മജിയോടുള്ള കേന്ദ്രസർക്കാറിന്റെ അനാദരവ്:മൊഗ്രാൽ ദേശീയവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മൊഗ്രാൽ.രാജ്യത്തെ ഗ്രാമീണ ജനതയുടെ തൊഴിലില്ലായ്മയും, പട്ടിണിയുമകറ്റാൻ മഹാത്മാജി വിഭാവനം ചെയ്ത ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് മഹാത്മജിയുടെ പേര് തുടച്ച് മാറ്റി രാഷ്ട്രപിതാവിനോട് അനാദരവ് കാട്ടിയ കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മഹാത്മജിയുടെ ഫോട്ടോ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.

 ഇന്ത്യയെന്ന രാജ്യത്തിന്റെയും, ജനതയുടെയും, ജീവാത്മാവും പരമാത്മാവുമാണ് ഗാന്ധിജി.മതങ്ങളെയും, ഭാഷകളെയും, ജാതികളെയും അതിജീവിക്കുന്ന മനുഷ്യസ്നേഹത്തിന്റെ സന്ദേശമായിരുന്നു ഗാന്ധിജിയുടെ ഇന്ത്യ.ഒരു ദേശത്തിന്റെ പേര് ഒരു മനുഷ്യനായി ഇത്രമേൽ ലയിച്ച ചരിത്രം അപൂർവമാണ്.സത്യവും അഹിംസയും ആയുധമാക്കി ഒരു സാമ്രാജ്യത്തെ വിറപ്പിച്ച ഗാന്ധിജി ഇന്ത്യയുടെ മനസ്സാക്ഷിയായി മാറി. ഗാന്ധിജി വിഭാവനം ചെയ്ത് യൂപിഎ സർക്കാർ നടപ്പിലാക്കിയ100 ദിവസത്തെ തൊഴിലവകാശം ദരിദ്രരായ മനുഷ്യരോടുള്ള നീതിക്കായിരുന്നു.ഈ പദ്ധതിക്കാണ് ഇപ്പോൾ കേന്ദ്രസർക്കാർ തുരങ്കം വെച്ചിരിക്കുന്നതെന്ന് പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. 

ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമായ തൊഴിലറപ്പ് പദ്ധതിയിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് എടുത്തു കളഞ്ഞ നടപടി കേന്ദ്രസർക്കാർ പുനഃ പരിശോധിക്കണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. പ്രതിഷേധ കൂട്ടായ്മ ദേശീയവേദി ഗൾഫ് പ്രതിനിധി എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

  
ദേശീയവേദി ജോ: സെക്രട്ടറി മുഹമ്മദ് അഷ്റഫ് സാഹിബ്,സീനിയർ അംഗങ്ങളായ ഹമീദ് പെർവാഡ്,കെഎം മുഹമ്മദ് മൊഗ്രാൽ,മസൂദ് കാടിയംകുളം,ഗൾഫ് പ്രതിനിധി എൽ ടി മനാഫ്,എക്സിക്യൂട്ടീവ് അംഗങ്ങളായ എം എ മൂസ,എം എം റഹ്മാൻ,കാദർ മൊഗ്രാൽ,മുഹമ്മദ് സ്മാർട്ട്,അഷ്റഫ് പെർവാഡ്,അബ്ദുള്ള കുഞ്ഞി നടുപ്പളം എന്നിവർ സംബന്ധിച്ചു.ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.



No comments