ബേക്കൂരിലെ കുടുംബാരോഗ്യ കേന്ദ്രം പ്രൈമറി ഹെൽത്ത് സെന്റർ ആയി ഉയർത്തണം എൻ സി പി
മംഗൽപാടി: മംഗൽപാടി പഞ്ചായത്തിലെ ബേക്കൂരിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം പ്രൈമറി ഹെൽത്ത് സെന്ററായി ഉയർത്തണമെന്ന് എൻസിപി മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന ഈ ആരോഗ്യ കേന്ദ്രം പി എച്ച് സിയായി ഉയർത്തിയാൽ അഞ്ച്, ആറ്,ഏഴ്, ഒൻപത് തുടങ്ങി സമീപപ്രദേശത്തെ അഞ്ചോളം വാർഡുകളിലെ ജനങ്ങൾക്ക് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് വലിയ ആശ്വാസവും സൗകര്യവുമാണുണ്ടാകുക. ഇതിനാ വശ്യമുള്ള സർക്കാര ധീനതയിലുള്ള ഭൂമി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമീപത്തുണ്ട്.
ആരിക്കാടി പി എച്ച് സി കഴിഞ്ഞാൽ ബായാർ, വോർക്കാടി എന്നിവിടങ്ങളിലാണ് പി എച് സി ഉള്ളത്. മംഗൽപാടിയിൽ ഉണ്ടായിരുന്ന പി എച്ച് സി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായും തുടർന്ന് താലൂക്ക് ആശുപത്രിയായും ഉയർത്തിയതോടെ പി എച്ച് സി നിലവിലില്ല. ബേക്കൂരിലെ കുടുംബാരോഗ്യ കേന്ദ്രം പി എച്ച് സി ആക്കി ഉയർത്തുന്നതോടെ വലിയ ഒരു ജനവിഭാഗത്തിന് പ്രാഥമികാരോഗ്യ ചികിത്സയും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ പരിരക്ഷയും കാര്യക്ഷമമായ ആരോഗ്യ ബോധവൽക്കരണവും ഉൾപ്പെടെ മംഗൽപ്പാടിയിൽ ആരോഗ്യ പരിപാലന രംഗത്ത് പാവപ്പെട്ടവർക്ക് ആശ്വാസമാകും. അതിനാൽ പി എച്ച് സി യായി ഉയർത്തുന്നതിന് വേണ്ടിയുള്ള അടിയന്തര നടപടി സർക്കാരും ആരോഗ്യവകുപ്പും അധികാരികളും കൈക്കൊള്ളണമെന്ന് എൻസിപി ബ്ലോക്ക് പ്രസിഡന്റ് മെഹ്മൂദ് കൈക്കമ്പ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം ആരോഗ്യമന്ത്രിക്കും വകുപ്പ് അധികാരികൾക്കും നൽകി.

.jpeg)
Post a Comment