JHL

JHL

ജനാധിപത്യത്തിന്റെ വീണ്ടെടുപ്പ്: മൊഗ്രാൽ കൊപ്പളം വാർഡിലും, കുമ്പള റെയിൽവേ സ്റ്റേഷൻ വാർഡിലും കനത്ത പോളിംഗ്


കുമ്പള(www.truenewsmalayalam.com)  : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കുമ്പളയിൽ വിവിധ സ്ഥലങ്ങളിലെ ബൂത്തുകളിൽ രാവിലെ തന്നെ കനത്ത പോളിംഗ് രേഖപ്പെടുത്തി.

 ത്രികോണ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായ വാർഡുകളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മൊഗ്രാൽ കൊപ്പളം പതിനാറാം വാർഡിലെ രണ്ട് ബൂത്തുകളിലും, കുമ്പള റെയിൽവേ സ്റ്റേഷൻ പതിനെട്ടാം വാർഡിലെ പെർവാഡ് എസ്സാ സ്കൂളിലെ ബൂത്തിലുമാണ് അതിരാവിലെ തന്നെ കനത്ത പോളിംഗ് നടക്കുന്നത്.കുമ്പള സ്കൂളിൽ പോളിംഗ് മന്ദഗതിയിലാണ്.

 കനത്ത പോളിംഗ് നടക്കുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ യുഡിഎഫ്- എൽഡിഎഫിന് പുറമെ സ്വതന്ത്രരും കടുത്ത വെല്ലുവിളി ഉയർത്തി രംഗത്തുണ്ട്.

4 വാർഡുകളിൽ എസ്ഡിപിഐയും മത്സരിക്കുന്നു. വെൽഫയർ പാർട്ടി പിന്തുണയോടെ രണ്ട് വാർഡുകളിൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.

 കുമ്പോൽ(1)കക്കളം കുന്ന്(3)ബംബ്രാണ(4)ഉളുവാർ(6), കൊടിയമ്മ(9), മുളിയടുക്ക(10) പേരാൽ(13)കെകെ പുറം(14)കൊപ്പളം(16)റെയിൽവേ സ്റ്റേഷൻ(18)നടുപ്പളം(19) ബദ്രിയാനഗർ(20) മാട്ടംകുഴി(22) എന്നീ വാർഡുകളിലാണ് ശക്തമായ ത്രികോണം-ചതുർകൊണ മത്സരം കൊണ്ട് ശ്രദ്ധേയമാവുന്നതും കനത്ത പോളിംഗ് രേഖപ്പെടുത്തുന്നതും.

മൊഗ്രാൽ കൊപ്പളം 15ാം വാർഡിലെ രണ്ടാം ബൂത്തിൽ അവശതകൾക്കിടയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മൗലവി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

No comments