മൊഗ്രാൽ ദേശീയവേദി ഒരുക്കിയ തിരഞ്ഞെടുപ്പ് പ്രവചന മത്സരം; കെ പി അഷ്റഫ്, അർഷാദ് ഹുബ്ലി, ഫാത്തിമത്ത് ശരീഫ വിജയികൾ
മൊഗ്രാൽ(www.truenewsmalayalam.com) : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കുമ്പള ഗ്രാമപഞ്ചായത്തിൽ ശക്തമായ ത്രികോണ മത്സരങ്ങൾ നടന്ന വാർഡുകളിലെ പോലും വിജയികളെ മുൻകൂട്ടി പ്രവചിച്ച് 24/22 പോയിന്റുമായി മൊഗ്രാൽ സ്വദേശികളായ മൂന്നുപേർ വിജയികളായി.
മൊഗ്രാൽ ദേശീയ വേദിയാണ് വോട്ടർമാർക്കായി വോട്ടെടുപ്പ് ദിവസം വരെ ഓൺലൈൻ വഴി കുമ്പള ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിലെ വിജയികളെ പ്രവചിക്കാൻ അവസരം ഒരുക്കിയത്.
ഇതിൽ 22 വാർഡുകളിലെ വിജയികളെ കൃത്യമായി പ്രവചിച്ച് 22 മാർക്ക് നേടി 3 പേർ വിജയികളായത്.നാങ്കി റോഡിലെ കെ പി അഷ്റഫ്,മീലാദ് നഗറിലെ അർഷാദ് ഹുബ്ലി,ഫാത്തിമത്ത് ശരീഫ എന്നിവരാണ് വിജയികളായത്.കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ മുന്നൂറിൽപ്പരം വോട്ടർമാർ പ്രവചന മത്സരത്തിൽ പങ്കെടുത്തു.
വിജയികൾക്ക് അടുത്തമാസം ആദ്യവാരം പൊതു പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ നൽകുമെന്ന് ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി എന്നിവർ അറിയിച്ചു.


Post a Comment