കൂട്ടായ്മയുടെ വിജയം: പ്രൊഫഷണൽ പരിശീലകരില്ലാതെ സബ്ജില്ലയിൽ നിന്ന് ജില്ലാ വേദിയിലേക്ക്; അഭിമാനമായി ഈ മിടുക്കികൾ
മൊഗ്രാല്‍(www.truenewsmalayalam.com) : കലോത്സവ വേദികളിൽ പ്രൊഫഷണൽ പരിശീലകർ അരങ്ങ് വാഴുമ്പോൾ, സ്വന്തം സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെ വിജയം കൊയ്ത് ഒരു സ്കിറ്റ് ടീം.
ജില്ലാ കലോത്സവം യു. പി വിഭാഗം സ്കിറ്റ് മത്സരത്തിൽ 'എ' ഗ്രേഡും രണ്ടാം സ്ഥാനവും നേടിയ ജി.എസ്. ബി. എസ് ലെ ഈ കൊച്ചു മിടുക്കികൾക്ക് പിന്നിൽ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ കഥയുണ്ട്.
ആശയം മുതൽ അരങ്ങ് വരെ
ഈ സ്കിറ്റ് സബ്ജില്ലാ തലത്തിൽ അവതരിപ്പിക്കണമെന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത് സ്കൂൾ പ്രധാനാധ്യാപകൻ വിജയകുമാർ സാറാണ്. മത്സരത്തിൽ പങ്കെടുത്ത മർവ, ഐറ, മുന, സജ, ആയിഷ, അസ്‌റ, ലിബ, ഷദീയ എന്നീ വിദ്യാർത്ഥികളുടെ കഴിവിൽ വിശ്വസിച്ച് അദ്ദേഹം നൽകിയ പിന്തുണയാണ് ഈ വിജയത്തിന്റെ അടിത്തറ.
ധന്യ ടീച്ചറുടെ മികച്ച ഗൈഡൻസിനൊപ്പം സ്കൂളിലെ മറ്റു അധ്യാപകരും കൈകോർത്തപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു.
പ്രകടനത്തിന് മാറ്റുകൂട്ടിയ മ്യൂസിക് ഒരുക്കിയത് ലയന ടീച്ചറാണ്.
അരങ്ങിലെ കാഴ്ചകളെ മനോഹരമാക്കിയ പ്രോപ്പർട്ടികൾ (Properties) നിർമ്മിക്കാൻ സാജു മാഷ്, സുനോജ് മാഷ്, ഹരി മാഷ് എന്നിവർ നേതൃത്വം നൽകി.
എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തായി തുഷാര ടീച്ചറും ഒപ്പമുണ്ടായിരുന്നു.
രാപ്പകൽ ഇല്ലാത്ത അധ്വാനം


Post a Comment