കാസർകോട് ജില്ലാ സ്കൂൾ കലോത്സവം: വർണാഭമായി വിളംബര ഘോഷയാത്ര
മൊഗ്രാൽ : ഇശൽ ഗ്രാമത്തിന്റെ തനത് കലാരൂപങ്ങൾ അണിനിരന്ന 64-ാമത് കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര ദേശീയപാതയെ പുളകമണിയിച്ചു.
ശനിയാഴ്ച വൈകിട്ട് അഞ്ചിന് കുമ്പള ജി. ബി. എച്ച് എസ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മധുസൂദനൻ തുടങ്ങിയവർ ആശീർവാദം നൽകി. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ ഫ്ലാഗ് ഓഫ് ചെയ്തു.ഘോഷയാത്രയിൽ ഇശൽ ഗ്രാമമായ മൊഗ്രാലിന്റെ തനത് കലകളായ ഒപ്പന, ദഫ്, കോൽക്കളി എന്നിവയ്ക്കൊപ്പം കഥകളിയും മലയാളത്തനിമ വിളിച്ചോതിയ മങ്കമാരും ഫാൻസി ഫ്ലോട്ടുകളും മുത്തുക്കുടകളും അണിനിരന്നു. ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളും ജനപ്രതിനിധികളും നാട്ടുകാരും ഘോഷയാത്രയിൽ പങ്കുചേർന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പൃഥ്വിരാജ് ഷെട്ടി, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽഖീസ്, വാർഡ് മെമ്പർമാരായ നസീറാ ഖാലിദ്, ജമീല ഹസൻ, പി.ടി.എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം, സ്കൂൾ പ്രിൻസിപ്പൽ ബിനി വി.എസ്, ജെ. ജയറാം, അബ്ബാസ് നടുപ്പളം, ടി.എം. ഷുഐബ്, മാഹിൻ മാസ്റ്റർ, റിയാസ് കരീം, സി.എ. സുബൈർ, അഷ്റഫ് പെർവാഡ്, സിദ്ദീഖ് റഹ്മാൻ, അർഷാദ്, ഷാജഹാൻ, ബി.എൻ മുഹമ്മദലി, സിദ്ദീഖലി മൊഗ്രാൽ, സി. ഹിദായത്തുള്ള, മുഹമ്മദ് കുഞ്ഞ് ടൈൽസ്, എം.എ. മൂസ, സി.എം. ഹംസ, ലുഖ്മാൻ, കലോത്സവ സാംസ്കാരിക സമിതി ചെയർമാൻ സെയ്യിദ് ഹാദി തങ്ങൾ, കൺവീനർ ഫായിസ്, മീഡിയ കോ-ഓർഡിനേറ്റർ കല്ലമ്പലം നജീബ്, കെ. മുഹമ്മദ് ഇർഷാദ്, ലത്തീഫ് ജെ.എച്ച്.എൽ, എം.എസ്. അഷ്റഫ്, മുഹമ്മദ് സ്മാർട്ട് തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

ഘോഷയാത്രയ്ക്ക് മൊഗ്രാൽ ഇശൽ നഗരിയുടെ കവാടത്തിൽ പൗരാവലിയും സംയുക്ത യൂണിയൻ ഓട്ടോ ബ്രദേഴ്സും സ്വീകരണം നൽകി. കലോത്സവം തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ഏ.കെ.എം. അഷ്റഫ് എം.എൽ. എ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ എം.എൽ. എമാരായ എൻ. എ നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള തുടങ്ങിയവർ പങ്കെടുക്കും. കലോത്സവം ഒക്ടോബർ 31-ന് സമാപിക്കും.

.jpeg)
Post a Comment