JHL

JHL

കെ കെ പുറത്തിന് ഇത് രണ്ടാമൂഴം:കോൺഗ്രസ് അംഗം എം ബൽക്കീസ് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കുമ്പള.കുമ്പള ഗ്രാമപഞ്ചായത്തിലെ  കെ കെ പുറം പതിനാലാം വാർഡ് കോൺഗ്രസ് അംഗം എം ബൽക്കീസ് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി 27ന് ചുമതലയേൽക്കും.

 കെ കെപ്പുറം വാർഡിന് ഇത് രണ്ടാം തവണയാണ് വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയിൽ കെ കെ പുറത്തുനിന്നുള്ള നാസർ മൊഗ്രാലായിരുന്നു വൈസ് പ്രസിഡണ്ട്. കുമ്പള ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന് രണ്ട് അംഗങ്ങളാണുള്ളത്. എം ബൽക്കീസിനെ കൂടാതെ സീനിയർ കോൺഗ്രസ് നേതാവ് മഞ്ജുനാഥ ആൾവ ഇച്ചിലംപാടി എട്ടാം വാർഡിൽ നിന്നുള്ള മറ്റൊരു അംഗമാണ്. വൈസ് പ്രസിഡണ്ട് സ്ഥാനം വനിതാ സംവരണമായതിനാ ലാണ് എം ബൽക്കീസി നെ വൈസ് പ്രസിഡണ്ടായി ജില്ലാ കോൺഗ്രസ് പാർട്ടി തിരഞ്ഞെടുത്തത്. കുമ്പള ബദ്ര്യാനഗറിൽ നിന്നുള്ള അംഗവും, മുസ്ലിം ലീഗ് സീനിയർ നേതാവുമായ വി പി അബ്ദുൽഖാദർ ഹാജിയാണ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.

 വൈസ് പ്രസിഡണ്ടായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നോമിനേറ്റ് ചെയ്ത എം ബൽക്കീസിനെ മൊഗ്രാൽ മേഖലാ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.എം എ അബൂബക്കർ സിദ്ദീഖ്, കാദർ മൊഗ്രാൽ എന്നിവർ ഷാൾ അണിയിച്ചു.എം എ മൂസ, എം എം റഹ്മാൻ എന്നിവർ സംബന്ധിച്ചു.

No comments