JHL

JHL

കലോത്സവം:ഇശൽ ഗ്രാമം 'പെരുന്നാൾ'' പ്രതീതിയിൽ, വിജയത്തിന് കൈകോർത്ത് പൂർവ്വ വിദ്യാർത്ഥികളും, നാട്ടുകാരും.കലാ മാമാങ്കത്തിന് നാടൊ രുങ്ങി.

മൊഗ്രാൽ.മൂന്ന് ദിവസത്തെ ആഘോഷ ദിനരാത്രങ്ങൾക്ക് ഇനി ഒരു നാൾ മാത്രം അവശേഷിക്കെ ഇശൽ ഗ്രാമം പെരുന്നാൾ പ്രതീതിയിൽ. കലോത്സവത്തിന്റെ വിജയത്തിനായി പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും സംഘാടക സമിതിയുമായി കൈകോർക്കൽ തുടരുന്നു.മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ 1982-83 പ്രഥമ എസ് എസ് എൽ സി ബാച്ച് കലോത്സവ ഫണ്ടിലേക്ക് ഇരുപതിനായിരം(20,000)രൂപ ഇന്ന് കൈമാറി.
 
മൊഗ്രാൽ ഗ്രാമത്തിലേക്ക് ഇദംപ്രഥമമായി വിരുന്നെത്തുന്ന കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വിജയത്തിനായി പൂർവ്വ വിദ്യാർത്ഥികളുടെയും,സന്നദ്ധ സംഘടനകളുടെയും, പ്രവാസികളുടെയും  എസ് എസ് എൽ സി ബാച്ചുകളുടെയും കൈകോർക്കൽ തുടരുന്നു.
ഡിസംബർ 29, 30, 31 തീയതികളിലാണ് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ നടക്കുന്നത്.

1982-83 പ്രഥമ എസ്എസ്എൽസി ബാച്ചിന്റെ ധനസഹായമായ ഇരുപതിനായിരം രൂപ എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളായ പി എ ആസിഫ്,അബൂബക്കർ ലാൻഡ്മാർക്ക്,മുഹമ്മദ് വലിയ നാങ്കി,എം.എം മൂസ,റഹ്മാൻ മീലാദ് എന്നിവർ സംഘാടക സമിതിക്ക് കൈമാറി.ചടങ്ങിൽ എം മാഹിൻ മാസ്റ്റർ,എം എ അബ്ദുൽ ഖാദർ മാഷ്,ഹമീദ് സ്പിക്ക്,ടി എം നവാസ്,ഹമീദ് പെർവാഡ്,മസൂദ്,ഖാലിദ് നാങ്കി,ടി കെ അൻവർ,അബ്ബാസ് നടുപ്പളം,പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,ജലീൽ കൊപ്പളം,അർഷാദ് മൊഗ്രാൽ,ബി കെ അൻവർ,മൂസ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

No comments