സബ് ജില്ലയ്ക്ക് പിന്നാലെ ജില്ലയിലും മുദ്രപതിപ്പിച്ച് ജി.എസ്.ബി.എസ് കുമ്പള; യു.പി അറബിക് വിഭാഗത്തിൽ ഓവറോൾ കിരീടം
മൊഗ്രാൽ(www.truenewsmalayalam.com) : ജി വി എച്ച് എസ് എസ് മൊഗ്രാൽ ആദിത്യമരുളിയ 64- മത് കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി അറബിക് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി പുതു ചരിത്രം തീർത്തിരിക്കുകയാണ് ജി എസ് ബി എസ് കുമ്പള.
സബ് ജില്ലാ തലത്തിൽ ആറ് മത്സര ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ജി എസ് ബി എസ് ജില്ലാ തലത്തിലും മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച് ചരിത്രം ആവർത്തിക്കുകയായിരുന്നു.
അധ്യാപകരായ ടി എം മുഹാജിർ, റിയാസ് പേരാൽ, മിസിരിയ ടീച്ചർ, അശ്വതി ടീച്ചർ എന്നിവരടങ്ങിയ ടീം ആണ് കഠിന പ്രയത്നത്തിലൂടെ ജി എസ് ബി എസ് കുമ്പളയെ ചരിത്ര നേട്ടം കൊയ്യാൻ പ്രാപ്തമാക്കിയത്.


Post a Comment