ഇക്കുറി ഉർദുവിനും ഓവറോൾ ട്രോഫികൾ; മികച്ച ഉർദു വിദ്യാലയങ്ങൾക്ക് ഇഖ്ബാൽ - സർവർ - സുലൈഖ ഹുസൈൻ ട്രോഫികൾ
മൊഗ്രാൽ(www.truenewsmalayalam.com) : കലയെ ഹൃദയത്തോട് ചേർത്തു വെക്കുന്ന മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ നിന്ന് മികച്ച ഉർദു സ്കൂളിന് വിന്നേഴ്സ് ട്രോഫി.
പ്രത്യേകമായി ഉർദു കലോത്സവമില്ലെങ്കിലും യു.പി, എച്ച്.എസ്,എച്ച്.എസ്.എസ് ജനറൽ കാറ്റഗറിയിൽ ഒരുപാട് ഇനങ്ങളിൽ പ്രതിഭകൾ മികച്ച രീതിയിൽ മാറ്റുരക്കുന്നുണ്ട്.
ഓരോ കാറ്റഗറിയിലും ഏറ്റവും കൂടുതൽ പോയൻ്റ് കരസ്ഥമാക്കുന്ന വിദ്യാലയങ്ങൾക്ക് പ്രശസ്ത ഉർദു സാഹിത്യകാരന്മാരായ അല്ലാമാ ഇഖ്ബാൽ, എസ്.എം സർവർ, സുലൈഖ ഹുസൈൻ എന്നിവരുടെ നാമധേയയത്തിൽ എവറോളിംഗ് ട്രോഫിക്ക് അർഹരാകും.
കുമ്പളയിലെ ജെ.എച്ച്.എൽ ബിൽഡേഴ്സ് & ഇൻഡിരിയേഴ്സ് മാനേജ്മെൻ്റാണ് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) കമ്മിറ്റിക്കായി ട്രോഫികൾ സ്പോൺസർ ചെയ്തത.


Post a Comment