കൃത്രിമ ക്ഷാമമെന്ന് ഉപഭോക്താക്കൾ: കോഴിയിറച്ചി വില കുതിക്കുന്നു, കിലോയ്ക്ക് 150
കുമ്പള.പൊതുവേ ശബരിമല സീസണിൽ വില കുറയാറുള്ള ഇറച്ചിക്കോഴിക്ക് വില 150 കടന്നു.130 മുതൽ 115 വരെ രൂപയായിരുന്നു കഴിഞ്ഞാഴ്ച ഇറച്ചിക്കോഴിക്ക് ചില്ലറ വില്പനക്കാർ വില ഈടാക്കിയിരുന്നത്. പൊടുന്നനെ വില 150 രൂപയാക്കി ഉയർത്തിയതിൽ ഉപഭോക്താക്കളിൽ ആശങ്ക.ഇത് കോഴിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കിയുള്ള വില വർദ്ധനവാണെന്ന് ഉപഭോക്താക്കൾ പറയുന്നു.
തമിഴ്നാട്ടിൽ നിന്ന് ആവശ്യത്തിന് കോഴി വരുന്നില്ലെന്നാണ് മൊത്ത കച്ചവട വ്യാപാരികൾ പറയുന്നത്.എന്നാൽ ചില്ലറ വിൽപ്പന വ്യാപാരികൾ ഇത് അംഗീകരിക്കുന്നില്ല.ഇത് മൊത്തക്കച്ചവടക്കാർ മനപ്പൂർവ്വം ഉണ്ടാക്കുന്ന കൃത്രിമ വിലകയറ്റമാ ണെന്നാണ് ആക്ഷേപം.ഇത് ഉപഭോക്താക്കളും ശരിവെക്കുന്നുണ്ട്.
സാധാരണ ശബരിമല സീസണിൽ ഇറച്ചിക്കോഴിക്ക് വില ഇടിയാറാണ് പതിവ്. എന്നാൽ ഈ പ്രാവശ്യം ഇത് കൂട്ടാനാണ് മൊത്തക്കച്ചവടക്കാർ ശ്രമിക്കുന്നത്.ലക്ഷ്യം വരാനിരിക്കുന്ന ക്രിസ്മസും,ന്യൂ ഇയറുമൊക്കെയാ ണെന്ന് പറയപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഇനിയും കോഴി വില ഉയരാനാണ് സാധ്യതയെന്ന് ചില്ലറ വിൽപ്പനക്കാർ പറയുന്നുമുണ്ട്.
പച്ചക്കറികൾക്കും, കോഴിക്കും വില തോന്നുംപടി ഉയർത്തുമ്പോഴും വിപണിയിൽ ഇടപെടാൻ മടിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധവും ഉയരുന്നുണ്ട്.

Post a Comment