JHL

JHL

കുമ്പളയിൽ സ്വർണ്ണക്കടയിൽ മുഖം മറച്ചെത്തിയ യുവതി മോതിരവുമായി കടന്നു കളഞ്ഞു ; ഫാൻസി മോതിരം വിദഗ്ദമായി സ്വർണ്ണത്തിന് പകരം വെച്ചാണ് യുവതി മുങ്ങിയത്

കുമ്പള: കുമ്പള ടൗണിൽ  ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണമോതിരം മോഷ്ടിച്ച് യുവതി മുങ്ങി. കുമ്പള മീപ്പിരി സെന്ററിൽ നദീമിൻറെ  ഉടമസ്ഥതയിലുള്ള സിറ്റി ജ്വല്ലറിയില്‍ നിന്നാണ് മോതിരം കവര്‍ന്നത്. കഴിഞ്ഞ ദിവസം  ഉച്ചക്ക് ഒരു മണിയോടെ മുഖം മറച്ച് പര്‍ദ്ധ ധരിച്ച് ജ്വല്ലറിയിലെത്തിയ യുവതി മോതിരം സൂക്ഷിച്ച പെട്ടി തുറക്കുകയും മോതിരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ജ്വല്ലറിയിലെ ജീവനക്കാരന്‍ വേറെ ആവശ്യത്തിന് ഒന്ന് നീങ്ങിയപ്പോൾ  യുവതി 30,000 രൂപ വിലമതിക്കുന്ന രണ്ട് ഗ്രാം സ്വര്‍ണ്ണമോതിരം കൈക്കലാക്കിയതിന് ശേഷം കൈയില്‍ കരുതിയ ഫാന്‍സി മോതിരം പെട്ടിയില്‍ വെച്ചു. തിരിച്ചുപോകുന്നതിനിടെ മോതിരം തനിക്ക്  ആവശ്യമുണ്ടെന്നും  എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച് വരാമെന്നും പറഞ്ഞാണ് യുവതി മുങ്ങിയത്. രാത്രി പരിശോധന നടത്തിയപ്പോഴാണ് ഫാന്‍സി മോതിരം കണ്ടെത്തിയത്. സി.സി.ടി.വിയില്‍ യുവതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം മറച്ചതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ പറ്റുന്നില്ല. നദീം കുമ്പള പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

No comments