JHL

JHL

ബന്തിയോട് കാറുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു: മഞ്ചേശ്വരം മച്ചമ്പാടിയിലെ സി പി ഫാത്തിമത്ത് മിർസാന (28) ആണ് മരിച്ചത്

കുമ്പള: ബന്തിയോട് കാറുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു.  മുട്ടം ഗേറ്റിനടുത്ത്  ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ഥാർ വണ്ടിയും ആൾട്ടോ കാറുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഥാർ മറിയുകയും കാർ പൂർണമായും തകരുകയും ചെയ്തു. മച്ചമ്പാടി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മച്ചമ്പാടിയിലെ ഫാത്തിമത്ത് മിർസാനത്ത് ആണ് മരിച്ചത്. മറ്റ് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments