JHL

JHL

സീതാംഗോളിയിൽ യുവാവിനുനേരേ വധശ്രമം: ഒരാൾ കൂടി അറസ്റ്റിൽ


സീതാംഗോളി : സീതാംഗോളി ടൗണിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. മധൂർ പട്‍ള പന്നിയൂർവീട്ടിൽ കെ. രാമചന്ദ്ര (55) നാണ് അറസ്റ്റിലായത്. കേസിലുൾപ്പെട്ട നീർച്ചാൽ ബേള ചൗക്കാർവീട്ടിൽ അക്ഷയ് (34), പട്‍ള ഗ്രാമത്തിൽ കുദ്ര പാടിയിലെ കെ. മഹേഷ് (32), പുരന്ദര ഷെട്ടി (38), കെ.ആർ. രജീഷ് (31), കെ.അജിത്കുമാർ (32), കെ.സത്യരാജ് (32) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

 ബദിയടുക്കയിലെ മത്സ്യവ്യാപാരി അനിൽകുമാറി (45) നു നേരെയായിരുന്നു വധശ്രമമുണ്ടായത്. സീതാംഗോളിയിലെ ഹോട്ടലിന് മുൻവശത്ത് നടന്ന അക്രമത്തിൽ അനിൽകുമാർ ഡ്രൈവറായുള്ള ജീപ്പും കല്ലെറിഞ്ഞ് തകർത്തിരുന്നു.

മംഗളൂരുവിലെ ആസ്പത്രിയിൽവെച്ച് അനിൽകുമാറിന്റെ കഴുത്തിൽ തറച്ചനിലയിലുണ്ടായിരുന്ന കത്തി ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുകയായിരുന്നു. സുഹൃത്തിനെ ഉപദ്രവിച്ചതിന്‌ ബദിയടുക്ക പോലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരേ പരാതി നൽകിയതിന്റെ വിരോധത്തിലാണ് വധശ്രമം.

കേസുമായി ബന്ധപ്പെട്ട് ആറുപേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.


No comments