കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം; ഫവാസ് കോഹിനൂർ പ്രസിഡണ്ട്, നിസാർ മൊഗർ ജനറൽ സെക്രട്ടറി, ഹബീബ് കോയിപ്പാടി ട്രഷറർ
കുമ്പള: "അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന കാലിക പ്രാധാന്യമുള്ള മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവിൽ വന്നു.
ഫവാസ് കോഹിനൂർ പ്രസിഡണ്ടായും, നിസാർ മൊഗർ ജന സെക്രട്ടറിയായും, ഹബീബ് കോയിപ്പാടി ട്രഷർ ആയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ നിസാം ചോനമ്പാടി, അഡ്വ. ഇസൽ അറബി, താജ്ജുദ്ദീൻ കടവത്ത്, നൗഫൽ കൊടിയമ്മ എന്നിവരെ വൈസ് പ്രസിഡന്റ് ആയും, ജംഷീർ മൊഗ്രാൽ, ആഷിഫ് ആരിക്കാടി, തഷ്രിഫ് ഷിബു എന്നിവരെ സെക്രട്ടറി മാറായും തെരുഞ്ഞ ടുത്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡന്റ് നിസാർ മൊഗർ ആദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് ഉദ്ഘാടനം ചെയിതു, റിട്ടർണിങ് ഓഫീസർ ആസിഫ് അലി കന്തൽ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, എം എസ് എഫ് സംസ്ഥാനസെക്രട്ടറി ഇർഷാദ് മൊഗ്രാൽ, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി യൂസഫ് ഉളുവാർ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സിദീഖ് ദണ്ടഗോളി തുടങ്ങിയവർ സംസാരിച്ചു.
ഫവാസ് കോഹിനൂർ നന്ദി പറഞ്ഞു.



Post a Comment