JHL

JHL

കുമ്പള ആരിക്കാടിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; തിരിച്ചറിഞ്ഞത് വിരലടയാള പരിശോധനയിലൂടെ


കുമ്പള(www.truenewsmalayalam.com) : കുമ്പള ആരിക്കാടി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. പരേതനായ അബ്ദുല്‍ ഖാദറിന്റെയും ഫാത്തിമയുടെയും മകനായ കോയിപ്പാടി കടപ്പുറം സ്വദേശി ആസിഫിനെയാണ് (30) മരിച്ച നിലയിൽ ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയത്.

അപകടത്തിൽ തല തകർന്നതിനാൽ മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് കുമ്പള പോലീസ് നടത്തിയ വിരലടയാള പരിശോധനയിലാണ് മരിച്ചത് ആസിഫ് ആണെന്ന് സ്ഥിരീകരിച്ചത്.

 സഹോദരങ്ങള്‍: അര്‍ഷാദ്, കെടി ഹനീഫ്, അനീസ, റഹിയാന.


No comments