നാമനിർദേശ പത്രിക മലയാളത്തിൽ; തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ കന്നഡക്ക് അവഗണനയെന്ന്
കുമ്പള.ത്രിതല പഞ്ചായത്തുകളിലേക്ക് ജനവിധി തേടുന്ന ഭാഷാ ന്യൂനപക്ഷങ്ങളിൽ പെട്ട സ്ഥാനാർഥികളോട് കടുത്ത വിവേചനമെന്ന് കുമ്പളയിലെ വിവരാവകാശ പ്രവർത്തകർ എൻ. കേശവ് നായക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കന്നഡ ഭാഷ കൈകാര്യം ചെയ്യുന്ന സ്ഥാനാർഥികൾ മലയാളത്തിലുള്ള നാമനിർദേര പത്രികയിലെ സത്യവാചകം എങ്ങിനെ ചൊല്ലുമെന്ന് അധികൃതർ വ്യക്തമാക്കണം.
ഇതേ ചൊല്ലി പലയിടത്തും വലിയ വാക്കേറ്റങ്ങൾ ഉണ്ടായി.
കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് പത്രിക സമർപ്പിച്ച കേശവ് നായക്ക് മലയാളം വശമില്ലെന്ന് അറിയിച്ച് പ്രതിഷേധിച്ചതോടെയാണ് കന്നഡയിലുള്ള സത്യപ്രസ്താവന നൽകിയത്.
ഈശ്വരനാമത്തിന് പകരം പ്രകൃതിയെ സാക്ഷിനിർത്തി പ്രതിജ്ഞ ചെയ്യാനുള്ള നീക്കം ജില്ലാ കലക്ടർ തടഞ്ഞതായും കേശവനായക് കുറ്റപ്പെടുത്തി.
കാസർക്കോട്, മഞ്ചേശ്വരം താലൂക്കുകളിൽ പെട്ട നൂറ് കണക്കിന് കന്നഡ ഭാഷാ ന്യൂനപക്ഷത്തിൽ പെട്ട സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വലിയ പ്രയാസമാണ് നേരിട്ടത്.
അതിനാൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ നാമനിർദേശ പത്രിക ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും കന്നഡയിലാക്കണമെന്ന്
കേശവ നായക് പറഞ്ഞു.
പരിസ്ഥിതി സംരക്ഷണവും അഴിമതി വിരുദ്ധ പോരാട്ടവും മുൻനിർത്തി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് പത്രിക നൽകിയതായും കേശവ് നായക് പറഞ്ഞു. ശ്രീധര ഷിറിയയും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

.jpeg)
Post a Comment