JHL

JHL

അബദ്ധത്തില്‍ വാതില്‍ ലോക്കായതിനെ തുടര്‍ന്ന് പ്രാർത്ഥനാമുറിയിൽ കുടുങ്ങിയ മൂന്നുവയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന


ചെര്‍ക്കള(www.truenewsmalayalam.com) : അബദ്ധത്തില്‍ വാതില്‍ ലോക്കായതിനെ തുടര്‍ന്ന് പ്രാർത്ഥനാ മുറിയിൽ കുടുങ്ങിയ മൂന്നു വയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന.

 കാസർഗോഡ് ചെർക്കള സ്വദേശി നൗഫലിന്റെ മകനാണ് അബദ്ധത്തിൽ വാതിൽ ലോക്കായി ഒരു മണിക്കൂറോളം മുറിയിൽ കുടുങ്ങിയത്.

 വീട്ടുകാർക്ക് വാതിൽ തുറക്കാൻ കഴിയാതിരുന്നതോടെ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ വി.എം. സതീശന്റെ നേതൃത്വത്തിലുള്ള സംഘമെത്തി 20 മിനിറ്റോളം പരിശ്രമിച്ച് പൂട്ട് മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്."


No comments