JHL

JHL

ദാറുൽ ഹിക്മ വിദ്യാർത്ഥികളുടെ കായിക മേള വർണാഭമായി

കാസർകോട് : ഹസനതുൽ ജാരിയാ ജുമാ മസ്ജിദ് (കണ്ണാടിപ്പള്ളി) കീഴിലുള്ള ദാറുൽ ഹിക്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ & സയൻസ് വിദ്യാർത്ഥികളുടെ കായിക മേള 2025 വർണാഭമായി. ഉളിയത്തടുക്ക ഗ്രീൻ ഫീൽഡ് ടർഫിൽ  നടന്ന മേള ദാറുൽ ഹിക്മ ചെയർമാൻ അത്തീഖ് റഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പതിനാല് ഇനം മത്സരങ്ങൾ നടത്തി. ഫുട്ബോൾ, ക്രിക്കറ്റ്, ടോർണോഡോ ഷോട്ട്, ഗ്ലാസ് ക്യാച്ച്, റിവേഴ്സ് റണ്ണിംഗ് റേസ്, ലെമൺ സ്പൂൺ, ബോൾ ത്രോ, ചാക്ക് റേസ്, ലെഗ് ലോക്ക് റേസ്,തവളച്ചാട്ടം,കമ്പവലി, റിലേ , ക്രോസ്ബാർ ചാ ലഞ്ച് തുടങ്ങിയ മത്സരങ്ങൾ സ്ഥാപനത്തിലെ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. 
 ഹാഫിസ് സമാഹ് , ഹാഫിസ് അസ്‌കരി , ഹാഫിസ് വസീം നദ്‌വി ഭട്കൽ, ഹാഫിസ് അഫ്സൽ, ബഷീർ മാഷ് പട്ള , മുഹമ്മദ് സബാഹ് ചെമ്മനാട്, അറഫാത്ത് ബങ്കരക്കുന്ന് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

No comments