JHL

JHL

കുമ്പള കൊടിയമ്മയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ മതിലില്‍ ഇടിച്ച് 15 കാരിക്ക് ദാരുണാന്ത്യം

 


കുമ്പള(www.truenewsmalayalam.com) : കുമ്പള കൊടിയമ്മയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ മതിലില്‍ ഇടിച്ച് 15 കാരിക്ക് ദാരുണാന്ത്യം.

കൊടിയമ്മ പൂക്കട്ടയില്‍ നടന്ന അപകടത്തില്‍ ബംബ്രാണ സ്വദേശികളായ റസാക്ക്-റംസീന ദമ്പതികളുടെ മകളായ റിസ്വാന (15) ആണ് മരണപ്പെട്ടത്. 

ഇന്ന്‌ (വ്യാഴാഴ്ച) രാവിലെയാണ് സംഭവം, കൂട്ടുകാരിക്കൊപ്പം ട്യൂഷന് പോകുന്ന വഴിയായിരുന്നു അപകടം.

ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സഹോദരങ്ങൾ: റിഷാൽ, റിദ, റിഫ, റൈഹാൻ

No comments