പ്രായം മറന്ന് മെക്- 7 അംഗങ്ങൾ കളിക്കളത്തിൽ: ഫുട്ബോൾ മത്സരം ആവേശമായി
മൊഗ്രാൽ : ആരോഗ്യ സംരക്ഷണം മുന്നിൽകണ്ട് ആരംഭിച്ച ജനകീയ വ്യായാമ പരിശീലന പദ്ധതിയായ മെക് -7' ഹെൽത്ത് ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരം ആവേശമായി.
പഴയകാല പടക്കുതിരകളടക്കം പ്രായം മറന്ന് യുവത്വത്തിന്റെ പ്രസരിപ്പോടെ കളിക്കളത്തിൽ തകർത്താടിയത് കാണികൾക്ക് കൗതുകമായി മാറി.
ഗഫൂർ ലണ്ടന്റെ നേതൃത്വത്തിലുള്ള മുഹമ്മദ് കുഞ്ഞി മാസ്റ്റർ നയിച്ച ലണ്ടൻ സ്ട്രൈക്കേഴ്‌സും ഹമീദ് പെർവാഡിന്റെ നേതൃത്വത്തിലുള്ള എം എ അബൂബക്കർ സിദ്ദീഖ് നയിച്ച ഇന്ത്യൻ സ്ട്രൈക്കേഴ്‌സുമാണ് ആവേശം അലതല്ലിയ മത്സരത്തിൽ മാറ്റുരച്ചത്.
ഒന്നിനെതിരെ നാലു ഗോളുകൾക്ക് ലണ്ടൻ സ്ട്രൈക്കേഴ്സ് വിജയം കൈവരിച്ചു.
മികച്ച ഡിഫൻഡർ ആയി എം പി മുസ്തഫയും മികച്ച ഫോർവേഡ് ആയി ഹനീഫ് പുത്തൂറും തെരഞ്ഞെടുക്കപ്പെട്ടു.
അബ്ദുല്ല അല്ലുച്ച, എം മാഹിൻ മാസ്റ്റർ എന്നിവർ മത്സരം നിയന്ത്രിച്ചു.
വിജയികൾക്ക് പഴയകാല ഫുട്ബോൾ താരം കെ എം എ ഖാദർ ട്രോഫികൾ വിതരണം ചെയ്തു.

.jpeg)
Post a Comment