പിടിഎ- എസ്എംസി സന്നദ്ധം:ജില്ലാ സ്കൂൾ കലോത്സവം ഇശൽ ഗ്രാമത്തിൽ, പ്രഖ്യാപനം ഉടൻ
മൊഗ്രാൽ.ജില്ലാ സ്കൂൾ കലോത്സവം ഇശൽ ഗ്രാമത്തിലെത്താൻ സാധ്യതയേറുന്നു.സ്കൂൾ പിടിഎ-എസ് എംസി സന്നദ്ധത അറിയിച്ച് ഭാരവാഹികൾ കഴിഞ്ഞ ദിവസങ്ങളിൽ ഡിഡിഇ യേയും,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെയും കണ്ടിരുന്നു.അനുകൂല തീരുമാനത്തിനായി കാതോർക്കുകയാണ് ഇശൽ ഗ്രാമം.
മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നേരത്തെ സബ്ജില്ലാ കലോത്സവവും,ഈ വർഷം ശാസ്ത്രോത്സവവും സംഘടിപ്പിച്ചിരുന്നു. വളരെ വിജയകരമായി ഇവ രണ്ടും നടത്തിയതിലുള്ള പിടിഎയുടെയും നാട്ടുകാരുടെയും "ഒത്തൊരുമ''ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ പിടിഎയുടെ സന്നദ്ധത അധികൃതർ തള്ളിക്കളയുന്നുമില്ല.
ഭാരിച്ച സാമ്പത്തിക ചിലവുകൾ,ഫണ്ട് സ്വരൂപിക്കൽ ഇവയെല്ലാം കൊണ്ടും ഈ വർഷം ജില്ലാ സ്കൂൾ കലോത്സവം നടത്താൻ സ്കൂളുകൾ മുന്നോട്ടു വരാത്തത് കാലതാമസവും, പ്രതിസന്ധിയും നേരിടുന്നുണ്ട്. ഇതിനിടയിലാണ് മൊഗ്രാൽ ജീവിഎച്ച് എസ്എസ്,പിടിഎ-എസ്എംസി കമ്മിറ്റികൾ കലോത്സവ നടത്തിപ്പിന് അനുകൂലമായി നിലപാടെടുത്തിരിക്കുന്നത്.ജില്ലാ കലോത്സവം ഇശൽ ഗ്രാമത്തിന് ലഭിച്ചാൽ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വീണ്ടും നാട്ടുകാരും,സന്നദ്ധ സംഘടനകളും.

.jpeg)
Post a Comment