മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് സംഘടിപ്പിച്ച “കേരളം എങ്ങോട്ട് ”ചർച്ച സംഗമം ശ്രദ്ദേയമായി
മൊഗ്രാൽ : കേരള പിറവി ദിനത്തിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് “കേരളം എങ്ങോട്ട്”എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചർച്ചാ സംഗമം ശ്രദ്ദേയമായി.
സമകാലിക കേരളീയ സംഭവങ്ങളും പുതു തലമുറയുടെ സഞ്ചാരപഥവും ചർച്ച ചെയ്യപ്പെട്ടു. ആമുഖ പ്രഭാഷണം നടത്തിയ ബി. എ ലത്തീഫ് ആദൂർ സ്വന്തം വീട്ടിൽ നിന്ന് തുടങ്ങി വെക്കേണ്ടുന്ന സാമൂഹ്യ പരിവർത്തനത്തിന്റെയും ജീവിതത്തിന്റെയും മൂല്യങ്ങൾ ഉയർത്തി കാണിച്ചു.
വിഷയാവതരണം നടത്തിയ പബ്ലിക് കേരള എം ഡി യും സോഷ്യൽ മീഡിയ പ്രവർത്തകനുമായ ഖാദർ കരിപ്പൊടി തന്റെ സോഷ്യൽ മീഡിയ വഴി അനുഭവപ്പെട്ട കുടുംബ പശ്ചാത്തലങ്ങൾ വിവരിച്ചു.
വളരുന്ന ഒരു ജനതക്ക് മുമ്പിൽ ലോകം ചുരുങ്ങുകയാണ്. വിരൽ തുമ്പിലെ കാഴ്ച്ചകളും ആർഭാടങ്ങളും അവനിലുണ്ടാകുന്ന മാറ്റങ്ങൾ കാണാതെ പോകുന്നതും കൂട്ട് കുടുംബത്തിൽ മുറിവേൽപ്പിക്കുന്ന പ്രവർത്തിയിൽ എത്തിപ്പെടുന്നതും ഇന്ന് നിത്യ കാഴ്ച്ചയായി മാറി കഴിഞ്ഞു. കേരളത്തിന്റെ പൊതു ബോധം പോലും ഇന്ന് നമ്മുടെ ചിന്തകൾക്കപ്പുറം മാറുകയാണ്, ഭക്ഷണത്തിലും തട്ടത്തിലും തട്ടി തകർന്നു പോകുന്ന മനസ്സല്ല കേരളയുടെ തെന്ന് കാലം തെളിയിക്കുമെന്ന് ഖാദർ കരിപ്പൊടി പറഞ്ഞു.
തുടർന്നു സംസാരിച്ച എം മാഹിൻ മാസ്റ്റർ വിദ്യാർഥികളിൽ നിന്ന് അകന്നു പോകുന്ന ബഹുമാനവും തിരിച്ചറിവില്ലാതെ പോകുന്ന ജീവിത രീതികളും അനുഭവങ്ങളും പങ്കു വെച്ചു.
ചർച്ചയിൽ പങ്കെടുത്ത സെഡ് എ മൊഗ്രാൽ ആർക്കും ആരെയും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ കുടുംബങ്ങളിലും സമൂഹത്തിലും വളർന്നിരിക്കുകയാണെന്ന് പറഞ്ഞു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് എം പി അബ്ദുൽ ഖാദർ ആദ്യക്ഷത വഹിച്ചു .
സി എം ഹംസ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ എം എ അബ്ദുൽ റഹ്‌മാൻ ടി എം ഷുഹൈബ് എച് എ ഖാലിദ്, ഇ എം ഇബ്രാഹിം എം ജി എ റഹ്‌മാൻ തുടങ്ങിയവർ സംബന്ധിച്ചു ജനറൽ സെക്രട്ടറി അഷ്‌റഫ് കെ വി. സ്വാഗതവും എം എസ് അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.

.jpeg)
Post a Comment