മഞ്ചേശ്വരത്ത് ദാരുണമായ കൊലപാതകം: 18 വയസ്സുകാരിയെ പിതാവ് കുത്തിക്കൊലപ്പെടുത്തി
മഞ്ചേശ്വരം(www.truenewsmalayalam.com) : കുഞ്ചത്തൂർ ഹിൽടോപ്പിൽ പെൺകുട്ടി പിതാവിന്റെ കുത്തേറ്റ് മരിച്ചു.
ജുമൈല (18) യാണ് തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ പിതാവിന്റെ കുത്തേറ്റ് മരിച്ചത്.
സംഭവം നടന്നയുടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതിയായ ഉമ്മറിനെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
മൂന്ന് മാസം മുമ്പാണ് ഉമ്മർ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.

Post a Comment