കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് കുമ്പളയിൽ ഗംഭീര സ്വീകരണവും, പ്രകടനവും.ജില്ലാ വനിതാ വീങിനും രൂപം നൽകി.
കുമ്പള.കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളയിൽ ഗംഭീര സ്വീകരണം നൽകി. ഭാരവാഹികളെ ആനയിച്ച് കുമ്പള ടൗണിൽ പ്രകടനവും നടന്നു.സ്ത്രീകളടക്കം നൂറുകണക്കിന് വ്യാപാരികൾ സംബന്ധിച്ചു.വൈകുന്നേരം"റോയൽ ക്യൂബ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ'' വെച്ച് നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡണ്ട് ജി ജയപാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് രഘുപീർ പൈ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ അബ്ദുറസ്സാഖ് മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ കുടുംബ സുരക്ഷാ പദ്ധതി പ്രകാരം മരണമടഞ്ഞ കുടുംബത്തിനുള്ള ധനസഹായ വിതരണം കുമ്പള പോലീസ് ഇൻസ്പെക്ടർ മുകുന്ദൻ ടി കെ വിതരണം ചെയ്തു.സംസ്ഥാന ട്രഷറർ ബിജുലാൽ സംഘടനാ സന്ദേശം നൽകി. രക്ഷാധികാരികളായ സുധീഷ് കുമാർ, ബാലകൃഷ്ണ പൊതുവാൾ,സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടുമാരായ എൻ സുഗുണൻ,അസീസ് മൂസ,സംസ്ഥാന വൈസ് പ്രസിഡണ്ട് അച്യുതൻ,വനിതാ വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി മായാ സുനിൽ,ട്രഷറർ റഹ്മത്ത് ബാബു,സെക്രട്ടറി നാരായണ പൂജാരി എന്നിവർ ആശംസകൾ നേരുന്നു.
വിഭവ സമൃദ്ധമായ ഭക്ഷണത്തിന് ശേഷം ജില്ലാ വനിതാ വിങ്ങിന് രൂപം നൽകി.സംസ്ഥാന പ്രസിഡണ്ട് ആശാ ലില്ലി തോമസ് നേതൃത്വം നൽകി.
വിഭവ സമൃദ്ധമായ ഭക്ഷണത്തിന് ശേഷം ജില്ലാ വനിതാ വിങ്ങിന് രൂപം നൽകി.സംസ്ഥാന പ്രസിഡണ്ട് ആശാ ലില്ലി തോമസ് നേതൃത്വം നൽകി.



Post a Comment