"എന്റെ ആദ്യ ഗോൾ എന്റെ ഉപ്പയ്ക്ക് സമർപ്പിക്കുന്നു" ദിൽഷാദിന്റെ വാക്കുകളിൽ സന്തോഷം പങ്കിട്ട് നാട്ടുകാർ.
അസാം/കാസർഗോഡ്. കഴിഞ്ഞ ദിവസം ഫുട്ബോളിന്റെ നാട്ടിൽ ഏറെ ആഹ്ലാദമായിരുന്നു. എല്ലാവരും മൊബൈലിൽ കളി കണ്ടിരിക്കുന്ന സമയം.കളിയുടെ 77-ആം മിനുറ്റിൽ മൊഗ്രാലിന്റെ സ്വന്തം ഫുട്ബോൾ താരം അബൂബക്കർ ദിൽഷാദ് സന്തോഷ് ട്രോഫിയിൽ പകരക്കാരനായി കളത്തിലിറങ്ങുന്നു.കളം നിറഞ്ഞു കളിക്കുന്ന ദിൽഷാദിനെ കണ്ട് കോരിത്തരിച്ചിരിക്കുമ്പോഴാണ് ഇഞ്ചുറി ടൈമിൽ മൊഗ്രാലിലെ മിന്നും താരം കേരള ടീമിന് വേണ്ടി അവസാന ഗോൾ നേടിയത്. നേരത്തെ 2 മത്സരങ്ങളിലും ദിൽഷാദ് നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു.
സന്തോഷ് ട്രോഫിയിൽ ക്വാട്ടർ മത്സരത്തിൽ ആതിഥേയരായ ആസാമിനെ 3-0ന് തകർത്ത് കഴിഞ്ഞ ദിവസം കേരളം സെമിയിൽ കുതിച്ചപ്പോൾ മൊഗ്രാൽ ഫുട്ബോൾ ഗ്രാമത്തിന് അഭിമാനിക്കാൻ ഏറെ.കളികഴിഞ്ഞ് അഭിനന്ദിക്കാൻ നാട്ടുകാർ തുരുതുരാ വിളിച്ചപ്പോഴൊക്കെ തന്റെ ഈ "ഗോൾ'' തന്റെ ഉപ്പ എംഎൽ അബ്ബാസിന് സമർപ്പിക്കുന്നുവെ ന്നാണ് പറഞ്ഞ് ആഹ്ലാദം പങ്കിട്ടത്.തന്റെ ഫുട്ബോൾ കരിയറിൽ ഉയർച്ചയ്ക്ക് പിന്നിൽ ഉപ്പയുടെ വലിയതോതിലുള്ള പ്രോത്സാഹനവും, സഹായവും ഉണ്ടായിട്ടുണ്ടെന്ന് ദിൽഷാദ് പറയുന്നു. മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ടീം മാനേജറും,മുൻ ജില്ലാ ഫുട്ബോൾ ടീം മാനേജറുമാണ് എം എൽ അബ്ബാസ്.
ഫുട്ബോളിന്റെ നാട്ടിൽ നിന്ന് കേരള ടീമിനുവേണ്ടി കളിക്കുന്ന രണ്ടാമത്തെ താരമാണ് അബൂബക്കർ ദിൽഷാദ് എം എൽ.1966l മദ്രാസിൽ നടന്ന സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനുവേണ്ടി ജഴ്സി അണിഞ്ഞത് മൊഗ്രാലിലെ പ്രൊഫ:പിസിഎം കുഞ്ഞിയായിരുന്നു.

Post a Comment