JHL

JHL

എച്ച്.എസ്.എസിൽ ‘എക്സലൻസ് & ലീഡർഷിപ്പ്’ അനുമോദനവും സ്കൂൾ ഹാൾ നവീകരണ ഉദ്ഘാടനവും

കുമ്പള ജി.എച്ച്.എസ്.എസിൽ ‘എക്സലൻസ് & ലീഡർഷിപ്പ്’ അനുമോദനവും  സ്കൂൾ ഹാൾ നവീകരണ ഉദ്ഘാടനവും നടന്നു
​കുമ്പള: വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചും ജനപ്രതിനിധികളെ പൗരസ്വീകരണം നൽകി സ്വീകരിച്ചും കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'എക്സലൻസ് & ലീഡർഷിപ്പ്' അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹാൾ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും നിർവ്വഹിക്കപ്പെട്ടു.
​മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് മൊയ്തീൻ അസീസ് അധ്യക്ഷത വഹിച്ചു.
​ 
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച ജനപ്രതിനിധികളെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. സ്കൂൾ എസ്.എം.സി വിദ്യാഭ്യാസ പ്രതിനിധിയും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്‌മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർള, മുൻ പി.ടി.എ പ്രസിഡന്റും നിലവിൽ പി.ടി.എ മെമ്പറും കുമ്പള പഞ്ചായത്ത് ഡെവലപ്‌മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ.കെ. ആരിഫ് എന്നിവർക്ക് ഉജ്ജ്വല സ്വീകരണം നൽകി. കൂടാതെ സ്കൂളിലെ മുൻ വിദ്യാർത്ഥിയും സന്തോഷ് ട്രോഫി താരവുമായ ദിൽഷാദിനെയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.
​പ്രിൻസിപ്പൽ സിന്ധു എൻ. സ്വാഗതം ആശംസിച്ചു. ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാരായ പൃഥ്വിരാജ് ഷെട്ടി, നസീമ പി.എം, രമേഷ് ഭട്ട്, സോഷ്യൽ ലീഡർ സി.എ. സുബൈർ, എസ്.എം.സി ചെയർമാൻ അഹമ്മദ് അലി, പി.ടി.എ വൈസ് പ്രസിഡന്റ് രത്നാകരൻ എന്നിവർ സംസാരിച്ചു.
​സീനിയർ അസിസ്റ്റന്റ് പ്രൊഫസർ രവി മുല്ലച്ചേരി, പി.ടി.എ മെമ്പർമാരായ കെ.ബി. യൂസഫ്, സഹിറ ലതീഫ്, ഖാലിദ് തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ എച്ച്.എം ശൈലജ വി.ആർ നന്ദി രേഖപ്പെടുത്തി.

No comments