ഡി വൈ എസ് പി സിബി തോമസിനും എ എസ്ഐ മോഹനുംസംസ്ഥാന ഇന്റലിജന്റ് ഡിപ്പാർട്ട് മെന്റിലെ ബെസ്റ്റ് എംപ്ലോ യി അവാർഡ്
കാസറഗോഡ് : സംസ്ഥാന ഇൻറലിജൻസ് ഡിപ്പാർട്ട്മെന്റിലെ ബെസ്റ്റ് എംപ്ലോയി അവാർഡ് ഡിവൈഎസ്പി സിബി തോമസിനും.എ എസ് ഐ മോഹനനും ലഭിച്ചു. നിലവിൽ കാസർകോട് ജില്ലയിൽ ഡിവൈഎസ്പിഐ ജോലി ചെയ്ത് വരികയാണ് സിബി തോമസ്. അതെ ഓഫീസിൽ തന്നെ എസ് ഐ ആണ് കാസർഗോഡ് സ്വദേശിയായ മോഹനൻ. കുറ്റാന്വേഷണ രംഗത്ത് നിരവധി പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിൽ മുൻകാലങ്ങളിൽ ഇവർ ചെയ്തുപോരുന്ന സേവനം മികച്ചത് ആയിരുന്നു തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് ചീഫ് രവാഡ ചന്ദ്രശേഖരൻ ഐപിഎസ് അവാർഡ് സമ്മാനിച്ചു. സംസ്ഥാന ഇൻറലിജൻസ് മേധാവി എഡിജിപി ശ്രീ പി വിജയൻ, ഐ പി എസ് ട്രെയിനിങ് ഐജി ലക്ഷ്മണ, ഐപിഎസ് പുട്ടാ വിമലാദിത്യ, ഐ പി എസ് ശ്രീ ശ്യാം, സുന്ദർ ഐപിഎസ് തുടങ്ങിയ നിരവധി പ്രമുഖരായ പോലീസ് ഉദ്യോഗസ്ഥന്മാർ ചടങ്ങിൽ സംബന്ധിച്ചു.


.jpeg)
Post a Comment