JHL

JHL

ദേശീയപാത പരിസരത്ത് താമസിച്ചു വരുന്നവരുടെ വീടുകളിൽ കിണറുകൾ വറ്റിത്തുടങ്ങി, കുടിവെള്ളക്ഷാമം നേരത്തെ തുടങ്ങി

മൊഗ്രാൽ.വേനൽ കടുത്തതോടെ ചൂടിന്റെ കാഠിന്യം വർധിക്കുകയും നാട് ജലക്ഷാമത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതായി റിപ്പോർട്ട്.രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടാണ് ഇപ്പോൾ രേഖപ്പെടുത്തുന്നതെ ന്നാണ് റിപ്പോർട്ടുകൾ. ഇതേ നില തുടർന്നാൽ കഴിഞ്ഞ വർഷത്തിന് സമാനമായി ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെ ന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായവും. 


നേരത്തെ മാർച്ച്,ഏപ്രിൽ മാസം ആകുമ്പോഴേക്കുമാ യിരുന്നു രൂക്ഷമായ ജലക്ഷാമം നേരിട്ടിരു ന്നതെങ്കിൽ ഇപ്രാവശ്യം ഫെബ്രുവരി അവസാനം തന്നെ വീടുകളിലെ കിണറുകൾ വറ്റിത്തുടങ്ങി ജലക്ഷാമം നേരിടാൻ തുടങ്ങിയത് കുടുംബാംഗങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

 ഈ പ്രാവശ്യം ദേശീയപാത പോകുന്ന ടൗണുകളിലാണ് ആദ്യം തന്നെ ജലക്ഷാമം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ഇതിന് വീട്ടുകാർ പറയുന്ന കാരണങ്ങൾ ഇതാണ്.തണൽ ലഭിച്ചിരുന്ന ദേശീയപാതയോരത്തുള്ള മരങ്ങൾ മുറിച്ചുമാറ്റി, ദേശീയപാത നിർമ്മാണവും,വൻ മതിലുകളും ചൂടിന്റെ കാഠിന്യം വർധിക്കാനിടയാക്കി. ഇതുമൂലം നേരത്തെ തന്നെ കിണറുകളുടെ വെള്ളം വറ്റിവരണ്ടു, ശുദ്ധജലക്ഷാമം നേരിടേണ്ടിവന്നു. മൊഗ്രാൽ ടൗണിലെ താമസക്കാരനായ  സിദ്ദീഖാണ് ഇത് പറയുന്നത്.അതിനിടെ ലഭിക്കേണ്ട വേനൽമഴ ഈ ഭാഗത്ത് ലഭിച്ചതുമി ല്ല.

 നേരത്തെ തന്നെ ഉണ്ടായ ശുദ്ധജലക്ഷാമത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ അനിവാര്യമാണെന്നും, ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തരമായി വെള്ളമെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

No comments