സമസ്ത നൂറാം വാർഷികം:100 പതാകകളിൽ ഒന്ന് മൊഗ്രാലിൽ നിന്ന്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ പതാക ജിഫ്രി തങ്ങൾക്ക് കൈമാറി
വരക്കൽ. ഐതിഹാസികമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള 100 പതാകകളിൽ ഒന്ന് മൊഗ്രാൽ ജമാഅത്തിൽ നിന്ന്.
മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അറബി ഹാജി തങ്ങൾ വലിയുല്ലാഹ്,സയ്യിദ് സൈനുൽ ആബിദീൻ കുഞ്ഞിക്കോയ തങ്ങൾ മൊഗ്രാൽ,ശൈഖുനാ കോട്ട അബ്ദുൽ ഖാദർ മുസ്ലിയാർ,ശൈഖുനാ യു എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ,ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ എം എ ഖാസിം മുസ്ലിയാർ എന്നീ മഹത്തുക്കളുടെ മഖ്ബറ സിയാറത്തോടുകൂടി മൊഗ്രാൽ വലിയ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി ബി എൻ മുഹമ്മദലി,ട്രഷറർ ഇബ്രാഹിം കൊപ്പളം,ഹംദുള്ളാ തങ്ങൾ എന്നിവർ ചേർന്ന് വരക്കൽ മഖാമിൽ വെച്ച് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് പതാക കൈമാറി.
നാളെ മുതലാണ്(04/02/26) കാസർഗോഡ് ജില്ലയിലെ കുണിയയിൽ സമസ്തയുടെ അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. ഇപ്പോൾതന്നെ സമ്മേളന നഗരിയിലേക്ക് പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.ഇനിയുള്ള ദിവസങ്ങൾ സമ്മേളന നഗരി പാൽക്കടലായി മാറും.ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.

Post a Comment